Latest News

കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കുമ്പള: മക്കള്‍ക്ക് പ്രാതല്‍ നല്‍കിയതിന് ശേഷം കാണാതായ വീട്ടമ്മയെ തിരച്ചിലില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുമ്പള കഞ്ചിക്കട്ടയിലെ മധുകര റാവുവിന്റെ ഭാര്യ ഉഷാ റാവു (55) വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

മക്കളായ ഗീത, മേഘന്‍ എന്നിവര്‍ക്ക് രാവിലെ ഉഷാ റാവു ചായയും പലഹാരവും നല്‍കിയിരുന്നു. പിന്നീട് അടുക്കളയിലേക്ക് കയറിയ അവരെ കാണാതാവുകയായിരുന്നു. തിരച്ചിലില്‍ വീട്ടുപറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി.

ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്. മേഘന്‍ മംഗലാപുരത്ത് എഞ്ചിനീയറാണ്.അശ്വിന്‍ ഷേണായി മരുമകനും നാഗേഷ് സഹോദരനുമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kumbala, Obituary, House wife


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.