Latest News

ആംഗ്രി ബേബീസില്‍ അനൂപ് മേനോനും ഭാവനയും നായികാ നായകന്മാര്‍

രണ്ടു വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവര്‍ തമ്മില്‍ പ്രണയിച്ച് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ സങ്കല്‍പങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള സങ്കീര്‍ണപ്രശ്‌നങ്ങള്‍ വളരെ ഹാസ്യാത്മകമായി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ആംഗ്രി ബേബീസ്.

സജി സുരേന്ദ്രന്‍ സംവിധാനംചെയ്യുന്ന ആംഗ്രി ബേബീസില്‍ ജീവന്‍ ആയി അനൂപ് മേനോനും സാറയായി ഭാവനയും അഭിനയിക്കുന്നു. സാറയുടെ സഹായിയായി തമിഴ് പെണ്‍കുട്ടി ശെല്‍വിയായി അനുശ്രീ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡി മാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ദര്‍ശന്‍ രവി നിര്‍മിക്കുന്ന ആംഗ്രി ബേബീസില്‍ അരുണ്‍, നിഷാന്ത് സാഗര്‍, പി. ബാലചന്ദ്രന്‍, ഷാജു, നോബി, പാര്‍വതി നായര്‍, രേഷ്മ തുടങ്ങിയവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രണയവിവാഹത്തിനു മുമ്പും പിമ്പുമുള്ള പൊരുത്തക്കേടുകളിലെ രസകരമായ പ്രശ്‌നങ്ങള്‍ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ കഥ അനൂപ് മേനോന്‍ എഴുതുന്നു. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ബിജിബാല്‍ ആണ്.

പ്രൊഡ. കോ- ഓര്‍ഡിനേറ്റര്‍- ബാദുഷ, പ്രൊഡ. കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്. ആദ്യഘട്ട ചിത്രീകരണം മുംബൈ പൂര്‍ത്തിയായി ആംഗ്രി ബേബീസിന്റെ തുടര്‍ന്നുള്ള ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayalam Movie, Anoop menon, Bhavana

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.