Latest News

വ്യാജരേഖ ചമച്ചു ജാമ്യം നേടിയ മധ്യവയസ്‌ക അറസ്റ്റില്‍

കണ്ണൂര്‍: ഗള്‍ഫിലേക്കു വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പിടിയിലായശേഷം വ്യാജരേഖകള്‍ ചമച്ചു ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തു.

 ആലപ്പുഴ കണ്ണമംഗലം സ്വദേശിനിയും ഇപ്പോള്‍ കൊട്ടാരക്കര നീലേശ്വരത്തു താമസക്കാരിയുമായ കരികത്തുപുത്തന്‍വീട്ടില്‍ കെ.എല്‍. ഗീതാറാണി (57) യേയാണു ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. 

ഗള്‍ഫിലേക്കു വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയശേഷം മുങ്ങിയ ഇവരെ നേരത്തെ ക്രൈംബ്രാഞ്ചായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ രണ്ട്
ആള്‍ജാമ്യത്തിലും പണം കെട്ടിവച്ചുമായിരുന്നു പുറത്തിറങ്ങിയത്.

എന്നാല്‍, തുടര്‍ന്നുള്ള കേസ് നടപടികളില്‍ ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ജാമ്യത്തിനുവേണ്ടി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ എസ്‌ഐ കെ.പി.ടി. ജലീലും സംഘവുമാണു ഗീതാറാണിയെ അറസ്റ്റ്‌ചെയ്ത്. 

കണ്ണൂര്‍, മട്ടന്നൂര്‍, സിറ്റി എന്നീ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ വീസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസുകള്‍ നിലവിലുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം തൃശൂര്‍ കേന്ദ്രീകരിച്ചു ബാങ്ക്, റെയില്‍വേ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Arrested, Geetha Ra

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.