Latest News

അറബിക്കല്ല്യാണം: കേസ് കോഴിക്കോട് പൊലീസിനു കൈമാറി

കോഴിക്കോട്: അനാഥാലയത്തിലെ പെണ്‍കുട്ടിയെ അറബി കല്ല്യാണം കഴിച്ചതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് കോഴിക്കോട് പൊലീസിനു കൈമാറി. ചെമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ടൗണ്‍ സി.എ അഷറഫിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞയാഴ്ച അനാഥാലയത്തിലെ പതിനേഴുകാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. ജാസീം മുഹമ്മദ് എന്ന യുഎഇ പൗരനാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

10 ദിവസം കുട്ടിയ്‌ക്കൊപ്പം കഴിഞ്ഞ ശേഷം യുഎഇ സ്വദേശിയായ ഭര്‍ത്താവ് തിരികെ പോയി. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തായത്.

അതേസമയം, പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിച്ചത് തന്റെ നിര്‍ബന്ധം മൂലമെന്ന് വിവാഹത്തിന് ശേഷം കടന്നു കളഞ്ഞ അറബ് പൗരന്റെ മാതാവ പറഞ്ഞു. അനാഥാലയത്തില്‍ എത്തി മകനുമായി പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും മാതാവ് പറഞ്ഞു.

പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും പോയി. മകന്‍ അറബിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ മധ്യസ്ഥനായ ചെറിയാപ്പു വിവാഹത്തിന് നിര്‍ബന്ധിക്കുക ആയിരുന്നു. വിവാഹത്തിന് ശേഷം ചെറിയാപ്പു 2.30 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് 6 പവന്‍ സ്വര്‍ണ്ണവും 30,000 രൂപയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയെന്നും അവര്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.