മധുര : രാജ്യമെങ്ങും കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ച്ചയാകുകയാണ് ഉണ്ണിക്കണ്ണന്റെ ജന്മനഗരമായ മധുര. ഉണ്ണിക്കണ്ണന്മാര്ക്ക് വേണ്ടിയുളള വസ്ത്രങ്ങളും ആഭരണങ്ങളും നിര്‍മിക്കുന്നതിന് മുന്‍നിരയില്‍ ഉള്ളത് മധുരയിലെ ആയിരക്കണക്കിന് വരുന്ന മുസ്ലീം കലാകാരന്മാരാണ്.
ഇതിനായി രാത്രി-പകല്‍ ഭേദമന്യേ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണിവര്‍. ‘ഞങ്ങള്‍ പരമാവധി കൃഷ്ണ വേഷങ്ങള്‍ ഒരുക്കാനുളള ജോലികളിലാണ്’ ജോലിക്കാരനായ ഇഖ്റാം പറയുന്നു. കൂടുതല്‍ കൃഷ്ണ വേഷങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തനിക്ക് ആത്മനിര്‍വൃതിയാണ് ഉണ്ടാകുന്നതെന്ന് മറ്റൊരു ജോലിക്കാരനായ ഇഖ്ബാല്‍ പറയുന്നു. മധുരയിലെ നിരവധി കുടുംബങ്ങളില്‍ കുടില്‍ വ്യവസായമായിട്ടാണ് കൃഷ്ണ വേഷം നിര്‍മിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിക്കായി ആയിരക്കണക്കിന് കൃഷ്ണ വേഷങ്ങളാണ് ഇവിടങ്ങളില്‍ നിര്‍മ്മിക്കുന്നത്.

‘ഞങ്ങള്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരു കുടുംബമായിട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഞങ്ങളെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് പലരും’ ജോലിക്കാരനായ അസ്ലാന് പറയുന്നു.
Indiavisiontv
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment