Latest News

ലോട്ടറിക്കട ജീവനക്കാരന്റെ മരണം; സ്റ്റാള്‍ ഉടമയെ അറസ്റ്റ ചെയ്തു

കാസര്‍കോട്: കാസര്‍കോട് ട്രാഫിക് ജങ്ഷനിലെ ലോട്ടറിക്കട ജീവനക്കാരന്‍ കുമ്പളയിലെ എം.കെ.ഹരിനമ്പീശന്‍ (53) മരിച്ച സംഭവത്തില്‍ സ്റ്റാള്‍ ഉടമയെ അറസ്റ്റ ചെയ്തു.കോഴിക്കോട് അത്താണിക്കല്‍ ചെട്ടിക്കുണ്ട് പറമ്പിലെ കെ.എസ്.ബിജുകുമാറിനെ (44)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്

മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനാണ് അറസ്റ്റ്. 24ന് ഉച്ചയ്ക്ക് ലോട്ടറിക്കടയില്‍ വെച്ചാണ് ഹരിനമ്പീശനെ ഉടമ മര്‍ദിച്ചത്. ഇതേത്തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hari Nambeeshan, Bijukumar,Arres


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.