മംഗലാപുരം: സുബ്രഹ്മണ്യയില്‍ കഴിഞ്ഞ 11ന് കാണാതായ രണ്ടുവയസ്സുകാരിയുടെ ജഡം കുറച്ചകലെയുള്ള അരുവിയില്‍ കണ്ടെത്തി. സുള്ള്യ യെനെക്കല് കൊഡ്തുഗുളി മോഹന്‍ദാസിന്റെ മകള്‍ സരിക(2)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
11ന് കുട്ടിയെ അമ്മൂമ്മയെ ഏല്പിച്ച് അമ്മ സ്വാശ്രയസംഘത്തിന്റെ യോഗത്തിന് പോയതായിരുന്നു. കുട്ടി മുറ്റത്ത് കളിക്കുന്നുണ്ടാവുമെന്നുകരുതി അമ്മൂമ്മയും ശ്രദ്ധിച്ചില്ല. കുറച്ചുകഴിഞ്ഞ് കുഞ്ഞിനെ കാണാതായപ്പോഴാണ് ശ്രദ്ധിച്ചത്. എല്ലാവരും ചേര്‍ന്ന് തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
വീടിന്റെ കുറച്ചകലെ കൂടിയാണ് അരുവി പോകുന്നത്. കുട്ടി അതില്‍ വീണിരിക്കാമെന്നായിരുന്നു പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം ചൂണ്ടയിടാന്‍ അരുവിയില്‍ പോയവരാണ് രണ്ടുകിലോമീറ്റര്‍ അകലെ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പോലീസെത്തി മൃതദേഹം അരുവിയില്നിന്നെടുത്ത് രക്ഷിതാക്കള്‍ക്ക് കൈമാറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment