ആലുവ: വിപണി വിലയേക്കാള്‍ കുറഞ്ഞവിലയ്ക്കു സ്വര്‍ണം നല്‍കാമെന്നു പറഞ്ഞ് 46 ലക്ഷത്തോളം രൂപ തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍. ശിവഗംഗ കൃഷ്ണപ്പ (44)യാണ് ആലുവയില്‍ അറസ്റ്റിലായത്.
കഴിഞ്ഞദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ ആലുവ തുരുത്തില് കണ്ട ഇയാളെ നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കുറഞ്ഞവിലയ്ക്കു സ്വര്‍ണം നല്‍കാമെന്നു വിശ്വസിപ്പിച്ച് ആലുവ തുരുത്തിലെ കെട്ടിടത്തില്‍ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശി സുമേഷില്‍ നിന്ന് 36,00,000 ലക്ഷവും സുമേഷിന്റെ സുഹൃത്തില്‍ നിന്ന് 10 ലക്ഷവും തട്ടിയെടുത്തിരുന്നു.
സ്വര്‍ണത്തിനു വിലയേറിയ സാഹചര്യത്തില്‍ പറഞ്ഞുറപ്പിച്ച തുകയ്ക്കു സ്വര്‍ണം തരാന്‍ കഴിയില്ലെന്നും കൂടുതല്‍ തുക വേണമെന്നും ആവശ്യപ്പെട്ട് സുമേഷ് താമസിക്കുന്ന തുരുത്തിലെ കെട്ടിടത്തില്‍ ഇയാള്‍ എത്തുകയായിരുന്നു. എന്നാല്‍ കൂടുതല്‍ പണം നല്കാന് ആവില്ലെന്നുപറഞ്ഞു സുമേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ റൂമില്‍ പൂട്ടിയിട്ടു.
ഇവര്‍ പോയ സമയത്ത് ഇയാള്‍ ഇവിടെ നിന്നു രക്ഷപ്പെട്ട് തുരുത്തിലെ തന്നെ മറ്റൊരു കെട്ടിടത്തില്‍ എത്തി. ഇതുകണ്ടു സംശയംതോന്നിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലിസിനു കൈമാറി. സുമേഷില്‍ നിന്നും സുഹൃത്തില്‍ നിന്നും വാങ്ങിയ പണത്തിനു ഗ്യാരന്റിയായി ഒപ്പിട്ട ചെക്കുകള്‍ ഇയാള്‍ നല്‍കിയിരുന്നു. ഈ ചെക്കുകളെല്ലാം ബാംഗ്ലൂരിലെ വിവിധ ബാങ്കുകളുടേതായിരുന്നു. കൂടാതെ വിവിധ ബാങ്കുകളുടെ നിരവധി ചെക്കുകളും എ.ടി.എം. കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.
രണ്ടു വര്‍ഷമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിവരുന്നതായി പോലിസ് പറഞ്ഞു. ബാംഗ്ലൂരിലെ ബിസിനസ്സുകാരനായ മെയ്യപ്പന് എന്ന ആളുടെ ഏജന്റാണ് പിടിയിലായ ശിവ ഗംഗ കൃഷ്ണപ്പ. കൃഷ്ണപ്പയെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment