Latest News

ബ്യൂടി പാര്‍ലറുകളില്‍ അടിമപ്പണിക്കൊപ്പം വേശ്യാവൃത്തിയും

വിയറ്റ്‌നാമില്‍ നിന്നും ബ്രിട്ടീഷ് ബ്യൂട്ടി പാര്‍ലറുകളിലേക്ക് ജോലിക്കായെത്തുന്ന യുവതികള്‍ അടമകളെ പോലെ ജോലി ചെയ്യേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബ്യൂടി പാര്‍ലറുകളില്‍ അടിമകളെ പോലെ ജോലി ചെയ്യുന്നതോടൊപ്പം വേശ്യാവൃത്തിയിലും ഇവരെ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടണിലേക്ക് ഇവരെ കടത്തുന്നതിന് 20000 പൗണ്ടുവരെ മനുഷ്യക്കടത്ത് മാഫിയ ഈടാക്കുന്നുണ്ട്.

ബ്രിട്ടണിലെ ബ്യൂട്ടി പാര്‍ലറുകളിലും മറ്റും കുറഞ്ഞ ശമ്പളത്തിന് ഇവര്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇവരെ കടത്തുന്ന മാഫിയകളെ അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഇവര്‍ തുടര്‍ന്ന് വേശ്യാവൃത്തിയിലേക്കും നയിക്കപ്പെടുന്നു. ബ്രിട്ടണിലെ നിരവധി ബ്യൂട്ടി പാര്‍ലറുകളില്‍ പൊലീസ് റെയ്ഡ് തുടങ്ങിയിട്ടുണ്ട്. നഖങ്ങള്‍ മോടി പിടിപ്പിക്കുന്നതിനായുള്ള മുപ്പതിനായിരത്തോളം ബ്യൂട്ടിപാര്‍ലറുകള്‍ ബ്രിട്ടണിലുണ്ട്.

നല്ല ശമ്പളം നല്കാമെന്ന വാഗ്ദാനത്തിലാണ് പല യുവതികളെയും യുകെയിലേക്ക് കടത്തുന്നത്. എന്നാല്‍
അവിടെയെത്തിയാലാകാട്ടെ സ്ഥിതിഗതികള്‍ മാറും. പിന്നെയെല്ലാം മാഫിയകളുടെ നിയന്ത്രണത്തിലാവും. ലണ്ടന്‍, മാഞ്ചസ്റ്റര്‍, പോര്‍ട്‌സ്മിത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ നെയില്‍ ബ്യൂട്ടി പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Viyatnam, Beuty parlour

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.