Latest News

ഏറ്റവും ചെറിയ വനിത ലോകത്തിലെ ഏറ്റവും വലിയ പുസ്തകം പ്രകാശനം ചെയ്തു; എഴുത്തുകാരന്‍ എത്തിയത് പൂര്‍ണ നഗ്നനായി

കഴിഞ്ഞ ദിവസം ജയ്പൂരില്‍ നടന്ന ഒരു പുസ്തക പ്രകാശനം എല്ലാം കൊണ്ടും ശ്രദ്ധനേടി. മുപ്പതടി നീളവും 24 അടിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകം പ്രകാശനം ചെയ്തത് ലോകത്തിലെ ഏറ്റവും ചെറിയ വനിതയായിരുന്നു എന്നതാണ് ചടങ്ങിലെ ഏറ്റവും വലിയ പ്രത്യേകത.

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ ജ്യോതി ആംഗെയായിരുന്നു പുസ്തകപ്രകാശനം നിര്‍വഹിച്ചത്. ജൈന സന്യാസിയായ തരുണ്‍ സാഗര്‍ എഴുതിയ കദൈ്വ പ്രവചന്‍ എന്ന ഗ്രന്ഥത്തിന്റെ ഏഴാം വാള്യമാണ് ജ്യോതി പ്രകാശനം ചെയ്തത്.

രണ്ടു ടണ്ണിലേറെ ഭാരമുള്ള പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് ചടങ്ങിനെത്തിയത് പൂര്‍ണനഗ്നനായാണ്. നഗ്നരായി ജീവിക്കുന്ന ജൈനമത സന്യാസിയായതിനാലാണ് അദ്ദേഹം ആ രൂപത്തില്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

 1500 കിലോഗ്രാം ഇരുമ്പും 100 ലിറ്റര്‍ പെയിന്റും ഉപയോഗിച്ചു നിര്‍മിച്ച കൂറ്റന്‍ പുസ്തകത്തിന്റെ ചെറു പതിപ്പുകള്‍ ഉടന്‍ വിപണിയിലെത്തും. പത്തു ജോലി-ക്കാര്‍ ചേര്‍ന്ന് നാല് ദിവസംകൊണ്ടാണ് പുസ്തകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jwothi, Tharun sagar, Kudaiva pravajan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.