Latest News

പ്രാഥമിക വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്ന് വിദഗ്ദ്ധ സമിതി

തിരുവനന്തപുരം: കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കണമെന്നും ഇതു സംബന്ധിച്ച് പഠിച്ച വിദഗ്ദ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി.അബ്ദുള്‍ അസീസിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പാഠ്യപദ്ധതി സംബന്ധിച്ച് പഠനം നടത്തിയ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.

ലോവർ പ്രൈമറി വിഭാഗത്തില്‍ നിലവിലുള്ള സിലബസ് സങ്കീര്‍ണമാണ്. അത് സൗഹൃദപരവും ലളിതവുമാക്കണം. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളില്‍ നേരെ വിപരീതമാണ് സ്ഥിതി. ഉയര്‍ന്ന ക്ലാസുകളിൽ സിലബസുകള്‍ മാറ്റി നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തി സിലബസ് കൂടുതൽ കാര്യക്ഷമമാക്കണം.

ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന പാഠ്യപദ്ധതിയിൽ നല്‍കണമെന്നും റിപ്പോർട്ട് ശുപാര്‍ശ ചെയ്യുന്നു. ആരോഗ്യ ശീലങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഏകീകൃതമായ ഒരു സിലബസ് അത്യാവശ്യമാണെന്നും ബഹുതല പഠന സമ്പ്രദായ രീതി കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Thiruvananthapuram, Education,School

1 comment:

  1. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും മലയാളത്തിലാക്കണം.ഒരു ജനതയുടെ അടിസ്ഥാനശിലയായ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്.ഭരണരംഗത്തും വിദ്യാഭ്യാസമേഖലയിലും കോടതി വ്യവഹാരങ്ങളിലും മലയാളം ആവശ്യമാണ് ഇത് ഭാഷാ ഭ്രാന്തോ പിടിവാശിയോ അല്ല,മലയാളികൾക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കാനുള്ള മിതമായ ആവശ്യം മാത്രമാണ്.ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും .

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.