കണ്ണൂര്‍ : കണ്ണൂര്‍ എസ് പി രാഹുല്‍ ആര് നായരില്‍ നിന്നും 100 രൂപ കൈക്കൂലി വാങ്ങിയ മൂന്ന് പോലീസുകാര്‍ പിടിയില്‍. തലശ്ശേരി കണ്ട്രോള് റൂം എസ് ഐ ബാലകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രശേഖരന്, പോലീസ് ഡ്രൈവര്‍ സണ്ണി എന്നിവരാണ് പിടിയിലായത്.
തലശ്ശേരിയില്‍ ദേശീയ പാതയ്ക്കു സമീപം മട്ടാമ്പ്രത്താണ് സംഭവം. ചരക്കു ലോറികളില്‍ നിന്നും രാത്രി പട്രോളിംഗ് നടത്തുന്ന പോലീസുകാര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു എസ് പി. രേഖകളെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം ഒരു മണല്‍ ലോറിയിലാണ് എസ്പി രാഹുല്‍ ആര് നായര്‍ സിവില്‍ ഡ്രസ്സില്‍ യാത്ര ചെയ്തത്.
കോഴിക്കോട് ഭാഗത്തു നിന്നും വന്ന എസ് പി സഞ്ചരിച്ച മണല്‍ ലോറിയെ തലശ്ശേരി മട്ടാമ്പ്രത്തു വച്ച് പോലീസ് സംഘം തടഞ്ഞു. തുടര്‍ന്ന് എസ് പിയുടെ ഒപ്പം ലോറിയിലുണ്ടായ പോലീസുകാരന് രേഖകളുമായി പോലീസുകാരുടെ അടുത്തെത്തി . രേഖകളെല്ലാം ശരിയാണെങ്കിലും നൂറു രൂപ ആവശ്യപ്പെടുകയായിരുന്നു. പോലീസുകാരന്റെ കയ്യില്‍ നിന്നും 100 രൂപ വാങ്ങിയതോടുകൂടി എസ്പി ഇവരെ പിടികൂടുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur News
No comments:
Post a Comment