Latest News

എന്‍ഡോസള്‍ഫാന്‍ : അഞ്ചുലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരാതികള്‍ തീര്‍പ്പാക്കാന്‍ ട്രിബ്യൂണല്‍ രൂപവത്ക്കരിക്കണമെന്നും ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇരകളുടെ ആശ്രിതര്‍ക്ക് പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനില്‍ ജോലി നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

ജില്ലാ ജഡ്ജി അധ്യക്ഷനായ ട്രിബ്യൂണലാവണം ദുരിതബാധിതരുടെ പരാതികള്‍ തീര്‍പ്പാക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവരെ പ്രത്യേകമായി നിര്‍വചിക്കണം. ശാരീരികവും മാനസികവും ജനിതകവുമായ വൈകല്യമനുഭവിക്കുന്നവരെ ഈ ഗണത്തില്‍പ്പെടുത്താം. ഇത് നിര്‍ണയിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കണം.

എന്‍ഡോസള്‍ഫാന്‍ കാരണമാണ് മേല്‍പ്പറഞ്ഞ ദുരിതങ്ങളുണ്ടായിട്ടുള്ളതെന്ന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അത് പരിഗണിക്കാം. അല്ലാത്തപക്ഷം മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ മതിയാകും. നിലവില്‍ പരിപൂര്‍ണമായും കിടപ്പിലായവര്‍ക്ക് 2000 രൂപയും ഭാഗികമായി കിടപ്പിലായവര്‍ക്ക് 1000 രൂപയും പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതിനുപുറമെ ഒറ്റത്തവണ നഷ്ടപരിഹാരവും നല്‍കണം. മരിച്ചവരുടെ ആശ്രിതര്‍ക്കും ഭേദമാക്കാനാവാത്ത തരത്തില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

ഭാഗികമായി വൈകല്യം ബാധിച്ചവര്‍ക്കും മൂന്നുലക്ഷം രൂപയും നല്‍കണം. നേരത്തെ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ ആ തുക കിഴിക്കാം. ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 32 കോടി രൂപയുടെ ഫണ്ട് രൂപവത്ക്കരിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രത്യേക സഹായനിധി രൂപവത്ക്കരിക്കാം. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ/ സഹകരണ ബാങ്കുകള്‍, വിദേശ മലയാളികള്‍, പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍, എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ എച്ച്.ഐ.എല്‍ എന്നിവയില്‍ നിന്ന് പണം സ്വരൂപിക്കാം. ദുരിതാശ്വാസ സ്റ്റാമ്പുകളിലൂടെയും പണം സമാഹരിക്കാം. ഈ തുകയില്‍ നിന്നുവേണം നഷ്ടപരിഹാരം നല്‍കാന്‍. മൂന്നുവര്‍ഷം കൊണ്ട് നഷ്ടപരിഹാരം മുഴുവന്‍ വിതരണം ചെയ്യണം. അതുവരെ ട്രിബ്യൂണല്‍ തുടരണം.

കാസര്‍കോട് മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനില്‍ ദുരിതബാധിതര്‍ക്കോ ആശ്രിതര്‍ക്കോ ജോലി നല്‍കണം. കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ നിന്ന് കശുമാവ് മാറ്റുകയും റബ്ബര്‍ നടുകയും ചെയ്യുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ നല്‍കുക എളുപ്പമാകും. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.അസഫ് അലി, നിയമവകുപ്പ് സെക്രട്ടറി രാമരാജപ്രേമപ്രസാദ് എന്നിവര്‍ അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് സമിതി റിപ്പോര്‍ട്ട് കൈമാറിയത്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന് ബാധ്യതയില്ലെന്ന തരത്തില്‍ സി.എന്‍.രാമചന്ദ്രന്‍ നായര്‍ നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ജോലി ചെയ്തതിനാല്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും അദ്ദേഹം വാദിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.