Latest News

ചാർജില്ലാതെ ലാപ്ടോപ്പ് പണിമുടക്കുന്നത് ഇനി പഴങ്കഥയാവും

ന്യൂയോർക്ക്: സോളാർ ലാപ്ടോപ്പ് റെഡി. ഇതോടെ ചാർജില്ലാതെ ലാപ്ടോപ്പ് പണിമുടക്കുന്നത് പഴങ്കഥയാവും. കനേഡിയൻ കമ്പനിയായ വി.വീ കമ്യൂണിക്കേഷനാണ് ലാപ്ടോപ്പുമായി സൗരോർജ പാനൽ വിജയകരമായി കൂട്ടിയിണക്കിയത്. 

രണ്ടുമണിക്കൂർ വെയിൽകിട്ടിയാൽ ഫുൾചാർജാവും. ഒറ്റചാർജിംഗിനുശേഷം പത്തുമണിക്കൂർ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. അഥവാ ചാർജുതീരുന്നു എന്നുതോന്നിയാൽ പാനൽ ഒന്നുനിവർത്തുകയേ വേണ്ടു.ലാപ്ടോപ്പിന് പുറകിലാണ് പാനൽ ഫിറ്റുചെയ്തിരിക്കുന്നത്.

ഏതുപ്രതികൂല സാഹചര്യത്തിലും ഉപയോഗിക്കാമെന്നതാണ് ഈ ലാപ്ടോപ്പിന്റെ ഏറ്റവുംവലിയ പ്രത്യേകത. അതിനുയോജിച്ചരീതിയിലാണ് നിർമ്മാണം. വെള്ളം വീണാലും പ്രശ്നമാകാത്തവിധത്തിലുള്ള നാനോകോട്ടിംഗും ലാപ്ടോപ്പിലുണ്ട്.
വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവർക്കാണ് ഈ ലാപ്ടോപ്പിന്റെ സേവനം ഏറെപ്രയോജനം ചെയ്യുന്നത്. ഘാനയിലേക്ക് നടത്തിയ യാത്രയാണ് സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പ് നിർമ്മിക്കാൻ പ്രേരണയായതെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar lap, Company, V.V.Communication

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.