കളനാട്: വീട്ടുകാര്‍ നോമ്പ് തുറയ്ക്ക് പോയപ്പോള്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണം കവര്‍ന്നു. കളനാട് മാങ്ങാട് റോഡിലെ എം.എ. നിസാറിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി കവര്‍ച നടന്നത്.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നിസാറിന്റെ ഭാര്യ ബീവിഞ്ഞിയും മക്കളും പള്ളിക്കര തൊട്ടിയിലെ ബന്ധുവീട്ടില്‍ നോമ്പ് തുറക്കായി പോയതായിരുന്നു. രാത്രി 11 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച നടന്നവിവരമറിയുന്നത്. വീടിന്റെ അടുക്കളവാതിലിന്റെ പൂട്ട്തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണം കവര്‍ന്നത്.
വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ. ഇ.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് രാത്രി തന്നെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ദ്ധന്‍ എം. നാരായണനും വ്യാഴാഴ്ച രാവിലെ കവര്‍ചനടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
Photos: Vijaraj Udma
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment