കൊച്ചി: ലൈംഗീക പീഡനക്കേസില്‍ ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. തെറ്റയിലിനെതിരെ യുവതി നല്‍കിയ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് വിലയിരുത്തിയാണ് ഈ നടപടി.
യുവതിയുടെ പരാതിയില്‍ നിരവധി പഴുതുകളുണ്ടെന്നും അവ വിശ്വസനീയമല്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മൂന്നുതവണയും യുവതിയുടെ കാറിലാണ് ജോസ് തെറ്റയില്‍ ഫ്ലാറ്റിലെത്തിയത്. ഇങ്ങനെ കൂട്ടിക്കൊണ്ടുവന്നശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ബലാത്സംഗമാണെന്ന വാദം അംഗീകരിക്കാനാവില്ല.
തനിക്കെതിരെ മാനഭംഗശ്രമം നടന്നതായാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. മകനെ വിവാഹം ചെയ്തുതരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതെന്ന വാദവും വിശ്വാസയോഗ്യമല്ല. വീഡിയോദൃശ്യങ്ങളില്‍ പീഡനം നടന്നതായി കാണുന്നില്ല. യുവതിയുടെ സമ്മതം എല്ലാഘട്ടത്തിലും ഉണ്ടായിരുന്നുവെന്നാണ് കരുതാനെന്ന് കോടതി നിരീക്ഷിച്ചു.
പീഡനം നടന്നിട്ടില്ലെന്ന തെറ്റയിലിന്റെ വാദം ഹൈക്കോടതി ജഡ്ജ് പി ഭവദാസന്റെ സിംഗിള്‍ ബഞ്ച് അംഗീകരിച്ചു. ലൈംഗികപീഡനക്കേസുകളില്‍ എഫ്.ഐ.ആര്‍ റദ്ദാക്കുകയെന്ന അത്യപൂര്‍വമാണ്. അത്തരമൊരു അപൂര്‍വ നടപടിയാണ് ഇപ്പോള്‍ ഉണ്ടായതെന്ന് നിരീക്ഷിക്കപ്പെടുന്നു.
ജൂണ്‍ 23 നാണ് ജോസ് തെറ്റയിലിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നത്. മകനെ വിവാഹം കഴിച്ചുതരാമെന്ന് പറഞ്ഞ് എം.എല്‍.എ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതായും പരാതിയിലുണ്ടായിരുന്നു. പീഡനം നടന്നതിനു തെളിവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വെബ് ക്യാമറയില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment