ഉദുമ: ഫ്രിഡ്ജ്, സിലിണ്ടര്‍, ടാങ്കര്‍, ഫുട്‌ബോള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കരയ്ക്കടിഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ തൃക്കണ്ണാട് കടപ്പുറത്ത് ഭീമന്‍ കണ്ടെയ്‌നറും എത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് മുന്‍ വശത്തായി കരയില്‍ നിന്നും ഏകദേശം 50 മീററര്‍ അകലെയായി കണ്ടെയ്‌നര്‍ കണ്ടെത്തിയത്. ഒരു ഭാഗം മണലില്‍ കുത്തി അമര്‍ന്ന നിലയിലാണ്. ഉടന്‍ തന്നെ മത്സ്യതൊഴിലാളികള്‍ ബേക്കല്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് ജെ.സ.ബിയില്‍ കെട്ടിവെലിച്ച് കണ്ടെയിനറിനെ കരയ്‌ക്കെത്തിക്കാനുളള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 13 മീററര്‍ നീളവും 8 മീററര്‍ വീതിയുമുളള അടച്ചു പൂട്ടിയ കണ്ടെയിനറില്‍ ടണ്‍ കണക്കിന് ഭാരമുളള സാധനങ്ങള്‍ ഉളളതായി സംശയിക്കുന്നു.കോസ്റ്റുഗാര്‍ഡ് സി.ഐ ദേവദാസ്, തഹസിദാര്‍: സുകുമാരന്‍, വില്ലേജ് ഓഫീസര്‍ എസ്. ഗോവിന്ദന്‍ രാവണീശ്വരം, ബേക്കല്‍ എ.എസ്.ഐ സി.വി. ഭാസകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കണ്ടെയിനര്‍ കരയ്‌ക്കെത്തിക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നത്.
Photos: Vijaraj Udma
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment