ബാംഗ്ളൂർ: ബാംഗ്ളൂരിൽ നിന്ന് മൈസൂരിലെ ത്രിവേണിസംഗമത്തിൽ വിനോദത്തിനെത്തിയ ഏഴംഗ മലയാളി സംഘത്തിലെ ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായി. കണ്ണൂർ പോളത്തുവയൽ അഞ്ചാംപീടിക സ്വദേശിയും ബാംഗ്ളൂരിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനുമായ വികാസ്(27) നെയാണ് കാണാതായത്.
ഞായറാഴ്ച ഉച്ചയോടെ മൈസൂരിലെ കാവേരിനദിയിലെ ത്രിവേണിസംഗമത്തിലെത്തിയ സംഘം കബനി നദിയിലെ നീരൊഴുക്കിന് വീതികുറഞ്ഞ മേക്കഡാട്ട് വെച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വികാസ് കാൽവഴുതി വെളളത്തിൽ വീഴുകയായിരുന്നു. മൃതദേഹം കണ്ടെത്താനുളള ശ്രമം തിങ്കളാഴ്ച വൈകുന്നതുവരെ വിജയിച്ചിട്ടില്ല. കടുത്ത മഴമൂലം കാവേരിയിൽ നല്ല നീരൊഴുക്കുണ്ട്. മാത്രമല്ല കൃഷ്ണരാജസാഗർ ജലാശയത്തിലെ എല്ലാ സ്പിൽവേകളും തുറന്നിട്ടിരിക്കുകയാണ്. ഇതുമൂലം തിരച്ചിൽ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment