Latest News

നാലുവയസ്സുകാരി റജ്‌ല മോള്‍ക്ക് വേണം നമ്മുടെ സഹായം


മാവിലാകടപ്പുറം: നാലുവയസ്സുകാരി റജ്‌ല സ്വന്തം കിടപ്പുമുറിയേക്കാള്‍ കൂടുതല്‍ ആസ്​പത്രിക്കിടക്കകളിലാണ് ഉറങ്ങിയത്. പ്രായത്തിനൊത്ത് വളര്‍ച്ചയില്ലെങ്കിലും അടുത്ത വീട്ടിലെ കൂട്ടികള്‍ക്കൊപ്പം കളിക്കാന്‍ അവള്‍ക്കും ഉത്സാഹമാണ്. പക്ഷേ, അല്പനേരംമാത്രം. അപ്പോഴേക്കും വാടിക്കരിഞ്ഞ് നിലത്തുവീഴും. ശരീരോഷ്മാവ് പെട്ടെന്നുകൂടി ശരീരം വിറച്ചാണ് ബോധരഹിതയാവുക.

എല്ലാം തുടങ്ങുന്നത് രണ്ടുമാസം പ്രായമുള്ളപ്പോള്‍ എടുത്ത ഒരു കുത്തിവെപ്പില്‍നിന്നാണ്.
വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയരയിലെ ഓട്ടോ തൊഴിലാളിയായ മുനീറിന്റെ മൂന്നു മക്കളില്‍ ഏക മകള്‍ക്കാണ് ഈ ദുരവസ്ഥ. റജ്‌ലയുടെ ചികിത്സയ്ക്കായി മംഗലാപുരം കെ.എം.സി, യൂണിറ്റി ആസ്​പത്രികളിലായി നാലുവര്‍ഷത്തിനുള്ളില്‍ ഏഴുലക്ഷം രൂപയോളം ചെലവായി. മുനീറിന് വീട് വില്‍ക്കേണ്ടിയുംവന്നു. ഓലമേഞ്ഞ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. റജ്‌ല ഇപ്പോള്‍ മംഗലാപുരത്ത് ചികിത്സയിലാണ്. നാട്ടുകാരുടെ സഹായമാണ് ഈ കുടുംബത്തിന്റെ താങ്ങ്. തലയിലെ നീര്‍ക്കെട്ടാണ് ബോധരഹിതയാവാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും രണ്ടുവര്‍ഷം വിദഗ്ധചികിത്സ തുടര്‍ന്നാല്‍ കുട്ടിയെ പൂര്‍ണമായി സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

റജ്‌ലയ്ക്ക് രണ്ടുമാസം പ്രായമുള്ളപ്പോള്‍ നടത്തിയ പോളിയോ കുത്തിവെപ്പാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. അന്നുതന്നെ ഡി.എം.ഒ.യ്ക്കും ആരോഗ്യവകുപ്പിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍, കുത്തിവെപ്പ് സമയത്ത് കുട്ടിക്കുണ്ടായ ശക്തമായ പനിയാണ് ഇതിന് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.