Latest News

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പതാക ഉയര്‍ന്നു


ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ റമളാന്‍ 25-ാം രാവിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് സഅദാബാദില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് പതാക ഉയര്‍ത്തിയതോടെ തുടക്കമായി

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശാഫി ഹാജി കീഴൂര്‍, കൊല്ലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, ശാഫി ഹാജി ദേളി, ഗൂരുക്കള്‍ അബൂബക്കര്‍ സഅദി, സിദ്ധീഖ് സിദ്ധഖി, സുബൈര്‍ എയ്യളം, ആബീദ് സഖാഫി മവ്വല്‍, അബ്ദുല്‍ റഹ്മാന്‍ സഅദി തൂവ്വൂര്‍ തുടങ്ങിയര്‍സംബന്ധിച്ചു.

ഉച്ചക്ക് 2:30 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. ഉദ്ഘാടന സമ്മേളനം വൈകിട്ട് 4:30ന് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചുക്കോയ ബായാര്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 

സയ്യിദ് ശുഹൈബ് ആലിം സാഹിബ് കീളക്കര, എ. കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ.പി.എസ ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ജലാലൂദ്ധീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, എന്‍. എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചെമ്പരിക്ക, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, കെ. പി. ഹുസൈന്‍ സഅദി കെ. സി. റോഡ്, ശാഫി സഅദി ബാംഗ്ലൂര്‍, എംഎല്‍.എ മാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്നു, പി.ബി. അബ്ദുല്‍ റസ്സാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, പാദൂര്‍ കുഞ്ഞാമു ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എന്‍. എ. അബുബക്കര്‍ ഹാജി, പി. ബി. അഹ്മദ് ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊവ്വല്‍ അമു ഹാജി, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, കൂവൈത്ത് അബ്ദല്ല ഹാജി, നൂര്‍ മുഹമ്മദ് ഖത്തര്‍, ഇബ്രാഹിം ഹാജി ഉപ്പള, തുടങ്ങിയവര്‍ സംബന്ധിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും.

സമൂഹ നോബ് തുറയില്‍ ഓരേ സമയം ആയിരങ്ങള്‍ കണ്ണിയാകും. ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ് നിസ്‌കാരം, എന്നിവക്കു ശേഷം നടക്കുന്ന ജലാലിയ്യ: ദിക്ര്‍ ഹല്‍ഖയക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളപറമ്പ നേതൃത്വം നല്‍കും. തൗബാ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. അബ്ദുല്‍ ലത്ഥീഫ് സഅദി പഴശ്ശി ഉദ്‌ബോധനം നടത്തും. സമാപന പ്രാര്‍ത്ഥന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നിര്‍വഹിക്കും.

സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുത്.

സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. സമ്മേളന സന്ദേശം എത്തിക്കുതിന് സന്ദേശയാത്രയും നേരട്ട്് ക്ഷണിക്കുതിന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുകവയുണ്ടായി. സഅദിയ്യ:യുടെ മുറ്റേത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുകയുണ്ടായി. 

സമ്മേളന പരിപാടികള്‍ സഅദിയ്യ വെബ്‌സൈറ്റ്, മുഹിമ്മാത്ത് വെബ്‌സൈറ്റ്, സുന്നി ഗ്ലോബല്‍ വോയ്‌സ് ക്ലാസ്‌റൂം എന്നിവയിലൂടെ തത്സമയ പ്രക്ഷേപണം നടത്തുക വഴി ലോകത്തിന്റെ എല്ലാഭാഗത്തുള്ളവര്‍ക്കും പരിപാടി വീക്ഷിക്കുവാനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.