Latest News

ഇഫ്താര്‍ വിരുന്നില്‍ അമളി; മഗരീബിന് പകരം ഉയര്‍ന്നത് 'സുബഹി' ബാങ്ക്‌

മനാമ : മഗരീബിന് പകരം 'സുബഹ് 'ബാങ്ക് കേട്ട് നോമ്പ് തുറന്നത് കൗതുകമായി. ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച നോമ്പ് തുറയിലാണ് അത്താഴ സമയം അവസാനിക്കുമ്പോള്‍ കൊടുക്കുന്ന ബാങ്ക് (പ്രഭാത ബാങ്ക്) കേള്‍പ്പിച്ചത്.

അബദ്ധം മനസിലാക്കി ബാങ്ക് തീരുന്നതിന് മുന്‍പേ മൈക്ക് ഓഫാക്കി. ബാങ്ക് മൈക്കില്‍ നേരിട്ട് കൊടുക്കുന്നതിന് പകരം ഇഫ്താറിന് നേതൃത്വം നല്‍കുന്നവര്‍ മൊബൈലില്‍ ഡൌണ്‍ ലോഡ് ചെയ്ത് മൈക്കിലൂടെ കൊടുത്തതാണ് അബദ്ധമായാത്. ഇഫ്താറിന് നേതൃത്വം കൊടുത്ത ആളുകള്‍ക്ക് ഡൌണ്‍ ലോഡ് ചെയ്തത് സുബഹ് ബാങ്ക് ആയിരുന്നു എന്ന് അവര്‍ക്ക് മനസിലായില്ലായിരുന്നു.

Keywords: Gulf  News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ramzan, Ifthar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.