Latest News

തമിഴ് നാടോടിസംഘം തട്ടിക്കൊണ്ടുവന്ന പെണ്‍ക്കുട്ടിയെ നാട്ടുകാര്‍ മോചിപ്പിച്ചു

മാ​വേ​ലി​ക്ക​ര: സ്ത്രീകൾ ഉ​ൾ​പ്പെ​ട്ട ത​മി​ഴ് നാ​ടോ​ടി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന പെ​ൺ​കു​ട്ടി​യെ നാ​ട്ടു​കാർ മോ​ചി​പ്പി​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി.വ്യാഴാഴ്ച ത​ട്ടാ​ര​ന്പ​ലം ക​രി​പ്പുഴ പു​തി​ശ്ശേ​രി​യ​ന്പ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് തൃ​ശൂർ സ്വ​ദേ​ശി​നി​യായ പെ​ൺ​കു​ട്ടി​യെ ചെ​ട്ടി​കു​ള​ങ്ങര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ലേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തിൽ മോ​ചി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യെ അ​റു​നൂ​റ്റി​മം​ഗ​ലം ശാ​ലോം പു​വ​ർ​ഹോ​മിൽ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളായ തൃ​ശൂർ സ്വ​ദേ​ശി​നി​യും തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യും വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സം. തൃ​ശൂ​രി​ലെ ഡി​പോൾ സ്മൈൽ വി​ല്ലേ​ജ് എ​ന്ന ഓ​ർ​ഫ​നേ​ജിൽ താ​മ​സി​ച്ച് പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു പെൺകുട്ടി.
നാ​ലു​വ​ർ​ഷം മു​ന്പ് മാ​താ​പി​താ​ക്കൾ യോ​ജി​ച്ച​പ്പോൾ ഓ​ർ​ഫ​നേ​ജിൽ നി​ന്ന് കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ട്ടു​മാ​സം മു​ന്പ് ഒ​രു അ​പ​ക​ട​ത്തിൽ മാ​താ​പി​താ​ക്കൾ മ​രി​ച്ചു. ബ​ന്ധു​ക്ക​ളാ​രും ഇ​ല്ലാ​തി​രു​ന്ന കു​ട്ടി​യെ ഇ​വി​ടെ തു​ണി​ക്ക​ച്ച​വ​ട​ത്തി​നെ​ത്തിയ സേ​ലം സ്വ​ദേ​ശി​നി ഈ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ളള ത​മി​ഴ് നാ​ടോ​ടി​സം​ഘം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ത്തോ​ടൊ​പ്പം ക​ട​ത്തി​ണ്ണ​യി​ലാ​ണ് കു​ട്ടി അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടിൽ മോ​ഷ​ണ​കേ​സിൽ ജ​യി​ലിൽ ക​ഴി​യു​ന്ന ഈ​ശ്വ​രി​യു​ടെ മ​കൻ മ​ണി​ക​ണ്ഠ​നു​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്പോൾ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്താൻ തീ​രു​മാ​നി​ച്ചി​രു​ന്നു. വ്യാഴാഴ്ച കു​ട്ടി​ക്ക് 18 തി​ക​ഞ്ഞു. വി​വാ​ഹ​ത്തി​ന് വി​സ​മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ർ​ദ്ദി​ക്കു​ന്ന​ത് ക​ണ്ടാ​ണ് നാ​ട്ടു​കാർ ഇ​ട​പെ​ട്ട​ത്. വി​വ​രം പൊ​ലീ​സിൽ അ​റി​യി​ച്ചു. പൊ​ലീ​സ് എ​ത്തി പെ​ൺ​കു​ട്ടി​യെ മോ​ചി​പ്പി​ച്ചു. മ​രു​മ​ക​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാൻ ഈ​ശ്വ​രി സ്റ്റേ​ഷ​നിൽ എ​ത്തി​യി​രു​ന്നു. എ​ന്നാൽ ഇ​വ​രോ​ടൊ​പ്പം പോ​കാൻ പെ​ൺ​കു​ട്ടി ത​യ്യാ​റാ​യി​ല്ല. വൈ​കി​ട്ട് ശാ​ലോം പു​വ​ർ​ഹോം അധികൃതരെത്തി പെ​ൺ​കു​ട്ടി​യെ ഏ​റ്റെ​ടു​ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mavelikare, Police, Karipuzha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.