Latest News

സമ്മാനക്കൂപ്പണ്‍ ഉദ്ഘാടനം ചെയ്തു


ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രത്തില്‍ 2014 മെയ് 24 മുതല്‍ നടക്കുന്ന ദേവപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ധനശേഖരണാര്‍ത്ഥം നിര്‍മ്മാണക്കമ്മിറ്റി ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണ്‍ വിതരണ ഉദ്ഘാടനം മാങ്ങാട് നടന്നു. 

പാലക്കുന്ന് ഭഗവതിക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, പിവി കുഞ്ഞിക്കണ്ണന്‍, സുധീഷ് ആര്‍ എന്നിവര്‍ക്ക് സമ്മാനക്കൂപ്പണ്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ക്ഷേത്ര നിര്‍മ്മാണക്കമ്മിറ്റി പ്രസിഡന്റ് ദാമോധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ അമരാവതി, കുഞ്ഞിരാമന്‍നായര്‍ കാപ്പുകയം, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ മാങ്ങാട്, ശശിധരന്‍ നായര്‍,കുഞ്ഞിക്കണ്ണന്‍ ചെറിയ മാങ്ങാട് എന്നിവര്‍ സംബന്ധിച്ചു.പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.