Latest News

ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും അണിനിരന്ന ശോഭയാത്രകള്‍ കണ്ണിനു കുളിര്‍മ്മയായി


കാസര്‍കോട് : ശ്രീകൃഷ്ണജയന്തി നാടെങ്ങും ഭക്തിനിര്‍ഭരമായി ആചരിച്ചു. തെരുവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും അണിനിരന്ന ശോഭയാത്രകള്‍ കണ്ണിനു കുളിര്‍മ്മയായി. ദേവീ-ദേവന്‍മാരുടെ വേഷങ്ങള്‍, താലപ്പൊലിയേന്തിയ ബാലികമാര്‍, ഭജനനാമ സങ്കീര്‍ത്തനങ്ങള്‍, മുത്തുകുടയേന്തിയ അമ്മമാര്‍, ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ വിവിധ സ്ഥലങ്ങളിലെ ശോഭയാത്രയ്ക്ക് മാറ്റുകൂട്ടി.

ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബോവിക്കാനത്ത് നടന്ന ശോഭയാത്ര വിവിധ നിശ്ചല ദൃശ്യങ്ങളാല്‍ വേറിട്ടതായി. കാഞ്ഞങ്ങാട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്ന് ഘോഷയാത്ര കോട്ടച്ചേരി ജംഗക്ഷനില്‍ സംഗമിച്ച് പുതിയകോട്ടയില്‍ സമാപിച്ചു

ഉദുമ അച്ചേരിയില്‍ നിന്നും ആരംഭിച്ച ശോഭയാത്ര ഉദുമ, പാലക്കുന്ന് വഴി മുച്ചിലോട്ട് സമാപിച്ചു

തൊടുക്കുളം, പരവനടുക്കം, തായത്തൊടി, പള്ളിപ്പുറം, അരമങ്ങാനം എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭയാത്രകള്‍ ദേളി ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി ശിവപുരം ശിവക്ഷേത്രഗോപാല കൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.

തൃക്കണ്ണാട്, തിരുവക്കോളി തിരൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം, തച്ചങ്ങാട്, നെല്ലിയടുക്കം, കരിച്ചേരി, വിളക്കുമാടം, കുണ്ടംകുഴി, കുറ്റിക്കോല്‍, കരിവേടകം, കാവുങ്കാല്‍, ബന്തടുക്ക, തായന്നൂര്‍, വെള്ളമുണ്ട, പൊടവടുക്കം, അമ്പലത്തറ, മടിക്കൈ, രാംനഗര്‍, പുല്ലൂര്‍, പെരിയ, പൂച്ചക്കാട്, അജാനൂര്‍, കാഞ്ഞങ്ങാട്, മാന്തോപ്പ്, നീലേശ്വരം, തൈക്കടപ്പുറം, കരിന്തളം, കാലിച്ചാനടുക്കം, തൃക്കരിപ്പൂര്‍, കൊട്ടോടി, അയ്യങ്കാവ്, പാണത്തൂര്‍, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍, തുടങ്ങിയ സ്ഥലങ്ങളിലും ശോഭയാത്രകള്‍ സംഘടിപ്പിച്ചു.








































Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.