കൊച്ചി: കാസര്‍കോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ എസ്.പി രാംദാസ് പോത്തന് ക്ളീന്‍ചിറ്റ് നല്‍കിയ സി.ബി.ഐ റിപ്പോര്‍ട്ടിന്‍മേല്‍ നിലപാടറിയിക്കാന്‍ പരാതിക്കാരന് നോട്ടീസ്.
രാംദാസ് പോത്തന്‍െറ വെടിയേറ്റ് മരിച്ച ഷഫീഖിന്‍െറ പിതാവ് എം.കെ. മുസ്തഫക്കാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്. അന്വേഷണം അവസാനിപ്പിച്ചുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണംഎന്നാവശ്യപ്പെട്ടാണ് സി.ജെ.എം വി.ഹരി നായര്‍ നോട്ടീസ് അയച്ചത്.
പരാതിക്കാരന്‍െറ നിലപാട് കൂടി കേട്ടശേഷമാകും കോടതി കുറ്റപത്രം സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സ്വയം രക്ഷക്കും മറ്റ് പൊലീസുകാരുടെ സുരക്ഷക്കും ക്രമസമാധാനം പുന:സ്ഥാപിക്കാനുമായിരുന്നു എസ്.പി അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ വെടിവെച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ രാംദാസ് പോത്തന് ക്ളീന്‍ ചിറ്റ് നല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod-police-fair-case, Shafeeq, Ramadas Pothan


No comments:
Post a Comment