Latest News

‘‘വേറെ ഒരു മാതാപിതാക്കള്‍ക്കും ഈ ഗതി വരരുത്"

മഞ്ചേരി: 11 മണിക്ക് കോടതിചേരുന്നതിനുമുമ്പേ അവര്‍ പിന്‍ബെഞ്ചിലെ ഒരുമൂലയില്‍ ഇടം പിടിച്ചിരുന്നു. പൊന്നുമോളെ പിച്ചിച്ചീന്തിയവന് കോടതി കൊലക്കയര്‍ വിധിക്കുന്നതു കേട്ടിട്ടും മുഖമുയര്‍ത്താതെ ഇരുന്നു. പിന്നെ പുറത്തിറങ്ങി അകലേക്ക് നോക്കി കോടതി വരാന്തയിലെ തൂണും ചാരി നിന്നു.

സല്‍വയുടെ ഉമ്മ സുഹ്റയാണ് അതെന്നറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴും ഒരുവാക്കും ഉരിയാടാന്‍ അവര്‍ക്കായില്ല. മുറിഞ്ഞ വാക്കുകളില്‍ പിന്നെ പറഞ്ഞു -‘‘വേറെ ഒരു മാതാപിതാക്കള്‍ക്കും ഈ ഗതി വരരുത്. ആവശ്യത്തിലേറെ വേദന ഞാന്‍ അനുഭവിച്ചു. ഇങ്ങനെയുളളവരെ പുറം ലോകം കാണിക്കരുത്’’. 

ചങ്കിടറുന്ന വേദനയോടെ കൂടെയുണ്ടായിരുന്ന സുഹ്റയുടെ ഉമ്മ സംസാരിച്ചു തുടങ്ങി. ‘‘എന്‍െറ പൂവി പോയതില്‍ പിന്നെ ഇങ്ങനെയാണിവള്‍, അധികം സംസാരമില്ല. ഓനെ കൊല്ലുകതന്നെ വേണം.
എങ്കിലേ മനസ്സിന് സമാധാനമുണ്ടാവൂ. സല്‍വ എന്ന് വിളിക്കുന്നത് അവള്‍ക്കിഷ്ടമല്ലായിരുന്നു. പൂവി എന്നാണ് എല്ലാവരും വിളിക്കുക. സല്‍വയുടെ ഉപ്പ സുഹ്റയെ ഒഴിവാക്കിയതാണ്. എന്‍െറ കൂടെയാണിപ്പോള്‍. പെറ്റ തളളയല്ളേ, ആ വേദന മായില്ലല്ളോ’’. 

ശിക്ഷ നടപ്പാക്കുന്നത് വൈകിക്കരുതെന്ന് സല്‍വയുടെ മൂത്തസഹോദരന്‍ മുഹമ്മദ് ഷാന്‍ പറഞ്ഞു. ഇത്തരം നെറികേട് ഇനി ആവര്‍ത്തിക്കാന്‍ ഇടയാവരുത്. ശിക്ഷ സമൂഹത്തിനും പാഠമാകണം. പ്ളസ്വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഷാന്‍ ക്ളാസ് ഒഴിവാക്കിയാണ് വിധികേള്‍ക്കാനത്തെിയത്.

മദ്രസാ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

Madhyamam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.