കോട്ടയം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായി ഡോ.ടി.എന്‍. സീമ എം.പിയെയും സെക്രട്ടറിയായി കെ.കെ. ശൈലജയെയും സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
പി.കെ. സൈനബയാണ് ട്രഷറര്‍. വൈസ്പ്രസിഡന്‍റുമാര്‍: പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, എന്‍.കെ. രാധ, കെ.എസ്. സലീഖ, കെ.പി. സുമതി. ജോ.സെക്രട്ടറിമാര്‍: അഡ്വ.സി.എസ്. സുജാത, അഡ്വ.പി. സതീദേവി, സൂസന്‍ കോടി, എന്‍. സുകന്യ, കെ.വി. നഫീസ, എം.ജി. മീനാംബിക.
34 അംഗങ്ങളുള്ളതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. 95 അംഗ സംസ്ഥാന കമ്മിറ്റിയെയും 125 പ്രതിനിധികളെ ദേശീയ സമ്മേളനത്തിലേക്കും തെരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഡോ.ടി.എന്‍. സീമ രാജ്യസഭാംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ താമസിക്കുന്ന കെ.കെ. ശൈലജ സി.പി.എം കേന്ദ്രകമ്മിറ്റിയംഗമാണ്. മുന്‍ നിയമസഭാംഗവുമാണ്.
പൊതുസമ്മേളനത്തോടെയും പ്രകടനത്തോടെയും 10ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍: കെ.കെ. ശൈലജ, ഡോ.ടി.എന്‍. സീമ, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, പി.കെ. സൈനബ, എന്‍.കെ. രാധ, അഡ്വ. സി.എസ്. സുജാത, അഡ്വ.പി. സതീദേവി, ഗിരിജ സുരേന്ദ്രന്‍, കെ.വി. നഫീസ, സൂസന്‍ കോടി, വി.പി. ജാനകി, രുഗ്മിണി സുബ്രഹ്മണ്യന്‍, എന്‍. സുകന്യ,കെ.എസ് . സലീഖ, കെ.പി. സുമതി, എം.ജി. മീനാംബിക, എം. സുമതി, കെ. ലീല, എം. ജയലക്ഷ്മി, വി.വി. സരോജിനി, ഉഷാകുമാരി, പി.എസ്. ഷൈല, ടി.എം. കമലം, ടി.സി . ഭാനുമതി, വിശാലാക്ഷി ടീച്ചര്‍, ജി. രാജമ്മ, രാജമ്മ ഭാസ്കരന്‍, എം.കെ. നിര്‍മല, നസീമുന്നീസ, അഡ്വ.കൃഷ്ണകുമാരി, കൃഷ്ണകുമാരി രാജശേഖരന്‍,നിര്‍മല ടീച്ചര്‍, ഹെന്നി ബേബി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment