പ്രസവശേഷം അഞ്ചാംമാസത്തില്‍ ശ്വേത മേനോന്‍ ചുവടുവെച്ച ഐറ്റം സോങ്, ബോളിവുഡ് സ്റ്റാര്‍ സുനില്‍ ഷെട്ടി മലയാളത്തില്‍- ചിത്രീകരണം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഗാനം പുറത്തിറങ്ങി. ബദ്നാമി ഹോ ഗയി എന്നുതുടങ്ങുന്ന ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തതത്.
ലൈവ് പ്രസവചിത്രീകരണമുണ്ടാകുമെന്ന വാര്‍ത്തയിലൂടെ കേരളത്തെ ഞെട്ടിച്ച സിനിമയാണ് കളിമണ്ണ്. പ്രസവചിത്രീകരണത്തിന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ അല്‍പം അടങ്ങിയപ്പോഴാണ് മൂന്ന് ഐറ്റം ഗാനങ്ങള്‍ സിനിമയില്‍ താന്‍ ചെയ്യുന്നതായി ശ്വേത തന്നെ വെളിപ്പെടുത്തിയത്.
ആദ്യമായാണ് ഐറ്റം സോങ്ങുകള്‍ ബ്ളസി സിനിമയുടെ ഭാഗമാക്കുന്നത്. അതുകൊണ്ട് തന്നെ തികച്ചും പുതുമയുള്ളതും വ്യത്യസ്തവുമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബ്ളസി അവകാശപ്പെട്ടിരുന്നു. കച്ചവടനേട്ടത്തിനു വേണ്ടിയല്ല, കഥ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്രയും ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പൈടുത്തേണ്ടി വന്നതെന്നും ബ്ളസി പറയുന്നു.
ഒരു നര്‍ത്തകിയുടെ വേഷത്തില്‍ ശ്വേത സിനിമയിലെത്തുന്നുണ്ട്. ഗാനരംഗത്തിന് ചുവടുകള്‍ സംവിധാനം ചെയ്തത് ഹിന്ദി സിനിമയിലെ പ്രശസ്ത കൊറിയോഗ്രഫര്‍ പോണി വര്‍മ്മയാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയത് മനോജ് യാദവ്. ഉദയാ സ്റ്റുഡിയോയില്‍ മുംബൈ തെരുവിന്റെ സെറ്റിട്ടാണ് സുനില്‍ ഷെട്ടിയുമൊത്തുള്ള ഗാനരംഗം ചിത്രീകരിച്ചത്.
VIDEO
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment