Latest News

ഗര്‍ഭിണിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

പുല്‍പള്ളി: നാലുമാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പുല്‍പള്ളി പാളക്കൊല്ലി കൊച്ചുകുടിയില്‍ ബാബുവാണ് (27) ഭാര്യ സുബില (മഞ്ജു-23)യെ വെട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ഇവരുടെ പ്രണയ വിവാഹം രണ്ടുവര്‍ഷം മുമ്പാണ് നടന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് സുബില കുറെ കാലമായി കൊളത്തൂരിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ബുധനാഴ്ച രാത്രി ബാബു ഈ വീട്ടിലത്തെി ബഹളംവെച്ചു. വാക് തര്‍ക്കത്തിനിടെ സുബിലയുടെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. സുബിലയും പുറത്തിറങ്ങാനൊരുങ്ങി. ഈ സമയം ബാബു വാക്കത്തിയുപയോഗിച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 

അടുത്ത് മറ്റുവീടുകള്‍ ഇല്ലാത്തതിനാല്‍ മറ്റാരും വിവരമറിഞ്ഞില്ല. ഇതിനുശേഷം കൊല്ലാന്‍ ഉപയോഗിച്ച വാക്കത്തിയുമായി ബാബു പുല്‍പള്ളി പൊലീസ് സറ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. വാളമാങ്ങമൂല ചെമ്പകപ്പുര തങ്കപ്പന്‍-പാര്‍വതി ദമ്പതികളുടെ മകളാണ് സുബില. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.