Latest News

ഇഫ്താര്‍ വിരുന്ന് നല്‍കി മടങ്ങിയസംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണ് മൂന്ന് സഹോദരങ്ങളും ബന്ധുവും മരിച്ചു


മാനന്തവാടി: ഇഫ്താര്‍ വിരുന്ന് നല്‍കി മടങ്ങിയസംഘം സഞ്ചരിച്ച വാഹനം തോട്ടില്‍ വീണ് മൂന്ന് സഹോദരങ്ങള്‍ മരിച്ചു. പാണ്ടിക്കടവ് അരീക്കരപ്പുറത്ത് കുഞ്ഞബ്ദുള്ള (65), സഹോദരങ്ങളായ മൊയ്തു (63), ഹസ്സന്‍ ഹാജി (60), ബന്ധു ചെമ്പരക്കണ്ടി സിദ്ദിഖ് (28) എന്നിവരാണ് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന തൊട്ടിക്കണ്ടി മൂസ അത്ഭുതകരമായി രക്ഷപ്പെട്ടു. സിദ്ദിഖാണ് വണ്ടിയോടിച്ചിരുന്നത്.വെള്ളിയാഴ്ച രാത്രി 7.30-ഓടെ വയനാട്ടിലെ മൊതക്കരയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മൊതക്കര തോടിന് കുറുകെയുള്ള പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. 

നീന്തി രക്ഷപ്പെട്ട മൂസ്സയാണ് കാര്‍ വെള്ളത്തില്‍ വീണ വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂന്നു പേരെയും കണ്ടെത്തി. ജില്ലാ ആസ്​പത്രിയിലെത്തുമ്പോഴേക്കും മൂവരും മരിച്ചു. വളരെ നേരത്തെ തിരിച്ചിലിനൊടുവിലാണ് സിദ്ദിഖിന്റെ മൃതദേഹം ലഭിച്ചത്. 

കാര്‍ വീണതിന് 50 മീറ്റര്‍ ദൂരെനിന്ന് തുര്‍ക്കി ജീവന്‍ രക്ഷാ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെടുത്തത്. പന്തിപ്പൊയിലിലെ ഗേള്‍സ് ഓര്‍ഫനേജില്‍ ഇഫ്താര്‍ വിരുന്ന് നല്‍കി മടങ്ങുകയായിരുന്നു ഇവര്‍.
ആയിഷയാണ് കുഞ്ഞബ്ദുള്ളയുടെ ഭാര്യ. മക്കള്‍: അബ്ദുറഹ്മാന്‍, യൂസഫ്, മൊയ്തൂട്ടി, ഫൈസല്‍, ഫൗസിയ, ജമീല, മമ്മൂട്ടി. മൊയ്തുവിന്റെ ഭാര്യ പരേതയായ നഫീസ. മക്കള്‍: ലുക്മാന്‍ (ചുമട്ടുതൊഴിലാളി, മാനന്തവാടി), മുഹമ്മദ് (ലീഗല്‍ മെട്രോളജി, മാനന്തവാടി), സുലൈഖ, ആയിഷ, റംല, പാത്തൂട്ടി, നാസര്‍
പരേതയായ റാബിയയാണ് ഹസ്സന്‍ഹാജിയുടെ ഭാര്യ. സുബൈര്‍ (ചുമട്ടു തൊഴിലാളി, മാനന്തവാടി) ഏകമകനാണ്. കുഞ്ഞബ്ദുള്ളയാണ് സിദ്ദിഖിന്റെ പിതാവ്. മാതാവ്: ആയിഷ. മുബഷീറ സഹോദരിയാണ്. നാലുപേരുടെയും മൃതദേഹം ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.