Latest News

എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ.യ്‌ക്കെതിരേ കൈയേറ്റശ്രമം

കണ്ണൂര്‍ : കൊച്ചി-മംഗലാപുരം വാതകക്കുഴല്‍ പദ്ധതിയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിനിടെ എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ.യ്‌ക്കെതിരേ കൈയേറ്റശ്രമം. യോഗത്തില്‍ ഗെയ്ല്‍ പ്രതിനിധി സംസാരിക്കുന്നതിനിടെ എ.പി.അബ്ദുള്ളക്കുട്ടി പദ്ധതിക്ക് അനുകൂലമായി സംസാരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. 

എം.എല്‍.എ. ഗെയ്‌ലിന്റെ ഏജന്‍റാണെന്നും ജനങ്ങളുടെ പക്ഷത്തുനിന്ന് സംസാരിക്കുന്നില്ലെന്നും സമരസമിതി ആരോപിച്ചു. ഗെയ്ല്‍ പൊതുമേഖലാ സ്ഥാപനമാണെന്നും അതിന്റെ ഏജന്‍റാണെന്നു പറഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുംകൂടി എം.എല്‍.എ. പറഞ്ഞതോടെ യോഗം ബഹളമയമായി. ടാങ്കര്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വാതകക്കുഴല്‍ പദ്ധതി യാഥാര്‍ഥ്യമാകണമെന്ന്, ചാല ദുരന്തമുണ്ടായപ്പോള്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നുവെന്നും പദ്ധതിയില്‍ എം.എല്‍.എ.യ്ക്കുള്ള തിടുക്കമാണ് ഇതു വ്യക്തമാക്കിയതെന്നും ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്ടിംസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എ.ഗോപാലന്‍ പറഞ്ഞു.

കണ്ണൂരില്‍ മാത്രം എന്തിനാണ് പദ്ധതിയോട് എതിര്‍പ്പെന്ന് എം.എല്‍.എ. ചോദിച്ചു. ഇവിടെ വന്നിരിക്കുന്നവര്‍ക്കുമാത്രമാണ് എതിര്‍പ്പെന്ന് പദ്ധതിയെ പിന്തുണയ്ക്കുന്നതായി ജനങ്ങള്‍ ഒപ്പിട്ടുനല്കിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നാല്‍ സ്ത്രീകളെയും പ്രായമായവരെയും തെറ്റിദ്ധരിപ്പിച്ചാണ് ഗെയ്ല്‍ ഒപ്പിട്ടുവാങ്ങിയതെന്ന് സമരക്കാര്‍ ആരോപിച്ചു. മന്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പുറത്തിറങ്ങിയ എം.എല്‍.എ.യുടെ പ്രതികരണമറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍, സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. ജനങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായതോടെ എം.എല്‍.എ. കാറില്‍ കയറി സ്ഥലംവിട്ടു. സംഘര്‍ഷത്തില്‍ സിറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍ സുജയന്‍ തോട്ടട, ക്യാമറാമാന്‍ മോനിഷ് മോഹന്‍ എന്നിവര്‍ക്കു പരിക്കേറ്റു. ക്യാമറയ്ക്കും കേടുപറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.