Latest News

മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മകന് പാസ്‌പോര്‍ട്ട് നിഷേധിച്ചു

തിരൂർ: വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ മകന്‍ ഇസാസ് നഹയുടെ പാസ്‌പോര്‍ട്ട് എന്‍ക്വയറിയില്‍ പരപ്പനങ്ങാടിയില്‍ സ്ഥിരതാമസക്കാരനല്ലെന്ന കാരണം പറഞ്ഞ് പൊലീസ് മടക്കിയതായി പരാതി. അന്വേഷണം നടത്തിയ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ സി.പി.ഒയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതിനല്‍കി. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം തിരൂര്‍ ഡിവൈ.എസ്.പി സെയ്​താലി അന്വേഷണം നടത്തി റിപ്പോർട്ട് എസ്.പിക്ക് സമർപ്പിച്ചിട്ടുണ്ട്.

ഹൈദരാബാദ് ഐ.ഐ.ടിയിൽ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇസാസ് നഹ. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പാസ്‌പോര്‍ട്ട് നടപടിക്രമമനുസരിച്ച് ആളെ നേരിട്ട് കണ്ട് ഒപ്പുവാങ്ങണം. മെയ്മാസം 16 ന് വന്ന രേഖകള്‍ ഇസാസിനെ നേരില്‍ കാണാനും ഒപ്പു ശേഖരിക്കാനുമായി സ്റ്റേഷനില്‍ വച്ചു. രണ്ടരമാസം കഴിഞ്ഞ് ജൂലൈ 27നാണ് മടക്കിയത്. 

ഇയാളെ നിരവധി തവണ വീട്ടില്‍ അന്വേഷിച്ചിട്ടും കാണാത്തതിനാലാണ് ഹൈദരാബാദില്‍ പഠിക്കുകയാണെന്ന കാരണംപറഞ്ഞ് മടക്കിയത് . സാധാരണ പരമാവധി രണ്ടാഴ്​ച വരെ മാത്രമേ രേഖകള്‍ കൈവശം വയ്​ക്കാറുള്ളൂ എന്നും പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.