Latest News

ഉദുമയില്‍ കൂറ്റന്‍ ചിത്രശലഭത്തെ കണ്ടെത്തി


ഉദുമ: ഉദുമയില്‍ കൂററന്‍ ചിത്രശലഭം വിരുന്നെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ഉദുമ ഹൈസ്‌കൂള്‍ റോഡിലുളള ഗ്രാന്റ് കളക്ഷന്റെ ഗ്‌ളാസില്‍ 30 സെ.മീറററോളം നീളമുളള ചിത്രശലഭത്തെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മംഗലാപുരം നിട്ടെ സര്‍വകലാശാലാ കാമ്പസില്‍ ഇത്തരത്തിലുളള ചിത്രശലഭത്തെ കണ്ടെത്തിയിരുന്നു.
ഏറ്റവും വലിയ ശലഭവര്‍ഗമായ അറ്റ്‌ലസ് മോത്ത് വിഭാഗത്തില്‍പ്പെട്ട ചിത്രശലഭത്തെയാണ് മംഗലാപുരം നിട്ടെ സര്‍വകലാശാലാ കാമ്പസില്‍ കണ്ടെത്തിയത്. മോത്തിലെ അറ്റാക്കസ് അറ്റ്‌ലസ് എന്ന ഇനത്തില്‍പ്പെട്ട ഈ ചിത്രശലഭത്തിന്റെ ചിറകിന് വിടര്‍ത്തുമ്പോള്‍ 25 സെ.മീ. നീളമുണ്ട്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും വലിപ്പമുള്ള ശലഭമാണിതെന്ന് ഇതിനെ നിരീക്ഷിച്ച ഡോ. അരുണാചലം കുമാര്‍ പറഞ്ഞു.

ദക്ഷിണേഷ്യയിലെ കാടുകളില്‍ കണ്ടുവരുന്ന ഇവ മലേഷ്യയില്‍ സാധാരണമാണ്. ചിറകിന്റെ വലിപ്പമാണ് ഇവയുടെ പ്രത്യേകത. പെണ്‍വര്‍ഗത്തിനാണ് കുടുതല്‍ വലിപ്പം കാണുക.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.