Latest News

മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായി


കൊച്ചി: ചലച്ചിത്രതാരം മംമ്ത മോഹന്‍ദാസ് വിവാഹമോചിതയായി. തിങ്കളാഴ്ച എറണാകുളം കുടുംബകോടതിയാണ് മംമ്തയ്‌ക്കും പ്രജിത്തിനും വിവാഹമോചനം അനുവദിച്ചത്.

കൗൺസലിംഗിൽ താത്‌പര്യമില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ഇവർ സംയുക്തമായി ജഡ്‌ജിയോട് അഭ്യർഥിച്ചു. സ്വത്തും ആഭരണവും കൈമാറുന്ന കാര്യത്തിൽ നേരത്തെ ധാരണയിലെത്തിയിരുന്നു. ഒന്നിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും വ്യക്‌തമാക്കിയതോടെ ജഡ്‌ജി ലീലാമണി മോചനം അനുവദിച്ചു.

നീണ്ട സൗഹൃദത്തിനും ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിനും ശേഷമാണ് പ്രജിത്തുമായി വഴിപിരിയാന്‍ മംമ്ത തീരുമാനിച്ചത്. 2011 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 2012 ഡിസംബറിലാണ് വിവാഹമോചിതരാകുന്നതായി ഇരുവരും പരസ്യമായി വെളിപ്പെടുത്തിയത്. മംമ്തയുടെ ബാല്യകാല സുഹൃത്തായിരുന്ന പ്രജിത്ത് ബഹ്‌റൈനിൽ ബിസിനസുകാരനാണ്.

കാൻസറിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ച മമ്ത വിവാഹശേഷവും സിനിമയിൽ സജീവമായിരുന്നു. സിദ്ദിഖിന്റെ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ വീണ്ടും കാൻസർ പിടിപെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.