Latest News

ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി


മംഗലാപുരം: ഉള്ളാള്‍ തൊക്കുട്ട് ബാബുക്കട്ടെയിലെ ആളില്ലാത്ത വീട്ടില്‍ രാത്രി മോഷണം നടത്താനൊരുങ്ങിയ യുവാക്കളെ നാട്ടുകാര്‍ കൈയോടെ പിടികൂടി. പതിനേഴും പതിനെട്ടും വയസ്സുള്ള യുവാക്കളെയാണ് പിടിച്ചത്. മൂന്നുപേരെയും പിന്നീട് പോലീസിലേല്പിച്ചു.

രണ്ടുമാസമായി ആളില്ലാതെകിടന്നിരുന്ന, ജയന്ത് കോട്ടിയാന്‍ എന്ന കച്ചവടക്കാരന്റെ വീട്ടിലാണ് മൂവരും രാത്രി കയറിയത്. ജനല്‍വാതില്‍ പൊളിച്ചാണ് അകത്തു കടന്നത്. അകത്തുള്ള പമ്പും പാത്രങ്ങളും മറ്റും തകര്‍ത്ത ഇവര്‍ മോഷ്ടിക്കാന്‍ പാകത്തിന് ചില വസ്തുക്കള്‍ എടുത്തുവെച്ചിരുന്നു. തൊട്ടടുത്ത വീട്ടിലെ പൈസം ഡിസൂസ ശബ്ദം കേട്ട് തന്റെ സുഹൃത്തിനെ അറിയിച്ചു. അയാള്‍ ജയന്ത് കോട്ടിയാനെ അറിയിച്ചു. കോട്ടിയാന്‍ നാട്ടിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഈ സമയമത്രയും യുവാക്കള്‍ വീട്ടിനുള്ളിലായിരുന്നു. 

വീടു വളഞ്ഞ നാട്ടുകാര്‍ മൂവരെയും പിടികൂടി മര്‍ദിച്ചു. നേരത്തേ അറിയിച്ചിട്ടും തൊട്ടടുത്തുള്ള സ്റ്റേഷനില്‍നിന്ന് പോലീസ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.