Latest News

മനോജിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണം ആചരിച്ചു


ബേക്കല്‍: ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് ടി മനോജിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി അനുസ്മരണ യോഗങ്ങള്‍ ചേര്‍ന്നു. ജില്ലാകമ്മിറ്റി ഓഫീസില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ പതാകയുര്‍ത്തി.

കീക്കാനം മനോജിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു. വിനോദ് പനയാല്‍ പതാക ഉയര്‍ത്തി. എം കുഞ്ഞിരാമന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, പ്രസിഡന്റ് കെ രാജ്‌മോഹന്‍, എം കുമാരന്‍, പി മണിമോഹന്‍, മധുമുതിയക്കാല്‍, എം കരുണാകരന്‍,സിന്ധു പനയാല്‍, വി വി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
വൈകിട്ട് അമ്പങ്ങാട് കേന്ദ്രീകരിച്ച്  പ്രകടനവും മൗവ്വലില്‍ അനുസ്മരണ പൊതുയോഗവും നടന്നു. സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍സംസാരിച്ചു. പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 

ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ഓഫീസില്‍ മനോജിന്റെ ഫോട്ടോ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു അനാഛാദനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ അധ്യക്ഷനായി. ട്രഷറര്‍ വി പ്രകാശന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.