Latest News

പ്രമുഖ ചിത്രകാരന്‍ യൂസുഫ് ചിത്രാലയ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചിത്രകാരന്‍ യൂസുഫ് ചിത്രാലയ (60) നിര്യാതനായി. ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

1975ല്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ചിത്രാലയയുടെ സ്ഥാപകനാണ്. പ്രമുഖ പത്രങ്ങള്‍ക്ക് ആവശ്യമായ പരസ്യങ്ങള്‍ തയറാക്കിയ ചിത്രാലയയില്‍ 30 വര്‍ഷത്തോളം പ്രവര്‍ത്തിച്ച യൂസുഫ് പിന്നീട് കോട്ടക്കലില്‍ ചിത്രാലയ എന്ന പേരില്‍ ആര്‍ട്ട് ഗാലറി തുടങ്ങി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പെയിന്‍്റിങ് എക്സിബിഷനുകള്‍ നടത്തിയിട്ടുണ്ട്.

ഭാര്യമാര്‍: ജമീല, റഫീഖത്ത്. മക്കള്‍: ഷാജി(ഷാര്‍ജ), ഷിജു, ഷെമില്‍(ഷാര്‍ജ), ഷഹദാദ്, ഷംസാദ്. മരുമക്കള്‍: റജീന, ഷര്‍ബിന, ജാന്‍സിദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കക്കോടി ജുമഅത്ത് പള്ളിയില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.