ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി സഭയിലേക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ വ്യക്തമാക്കി. ഈ നിലപാട് സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും തന്റെ തീരുമാനം സോണിയ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു തന്നെ തുടരും. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷമാണ് തന്റെ നിലപാട് അറിയിച്ചത്.
അപമാനിതനാകാനില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഒന്നിച്ച് ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടും. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇനി കോണ്‍ഗ്രസില്‍ നടക്കുക. ഒരു പുനഃസംഘടനയും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സോളാര്‍ കേസും മന്ത്രിസഭാ പുനഃസംഘടനയും വ്യത്യസ്ഥമായ വിഷയങ്ങളാണ് എന്ന നിലപാടാണ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് സ്വീകരിച്ചത്. സോളാര്‍ കേസില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ ചെന്നിത്തല മന്ത്രിസഭയിലെത്തുന്നതോടെ വീണ്ടെടുക്കാമെന്ന വാദവും ഐ ഗ്രൂപ്പ് തള്ളിയിരുന്നു.
മന്ത്രിസഭാ പുനഃസംഘടനുയുമായി ബന്ധപ്പെട്ട് യു.ഡി.എഫിലെ ചെറുകക്ഷികള്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചകളില്‍ തങ്ങളെ പങ്കെടുപ്പിക്കുന്നില്ലെന്നതായിരുന്നു ഘടകകക്ഷികളുടെ പ്രധാന പരാതി. ഉപമുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലക്ക് നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം. യു.ഡി.എഫ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന പദവി രൂപീകരിച്ചാല്‍ അതിന് അവകാശം ലീഗിനാണെന്ന അഭിപ്രായവും നേതാക്കള്‍ നേരത്തെ നടത്തിയിരുന്നു.
മന്ത്രിസഭാപുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ് തടസപ്പെട്ടതെന്നാണ് ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ വാദം. എന്നാല്‍ രണ്ടാമനായി രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുന്നതിന് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യമില്ലെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്.
ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ നല്‍കിക്കൊണ്ട് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുത്താല്‍ അദ്ദേഹത്തിന് രണ്ടാംസ്ഥാനം ലഭിക്കുമെന്ന നിലപാടാണ് ലീഗിനുള്ളത്. എന്നാല്‍ രമേശ് ആദ്യം മന്ത്രിസഭയിലെത്തട്ടെ വകുപ്പ് പിന്നീടാകാം എന്ന എ ഗ്രൂപ്പിന്റെ നിലപാടാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment