Latest News

മുളേളരിയ ലുലു ഗോള്‍ഡ് പാര്‍ട്ണര്‍ കോട്ടിക്കുളത്തെ സമദ് ഹൃദയാഘാതം മൂലം മരിച്ചു

മുള്ളേരിയ: അത്താഴം കഴിഞ്ഞ്, സുബഹി നിസ്‌കരിച്ച് ഉറങ്ങാന്‍ കിടന്ന ജ്വല്ലറി പാര്‍ട്ണര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുള്ളേരിയയിലെ ലുലുഗോള്‍ഡ് ജ്വല്ലറി പാര്‍ട്ണറും, കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവുമായ കോട്ടിക്കുളം കബ്‌റൂസ് ഹൗസിലെ അബ്ദുസമദ് (40) ആണ് മരിച്ചത്. 

മുള്ളേരിയയിലെ ക്വാര്‍ട്ടേഴ്‌സില്‍ വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നാല് മണിക്ക് എണീറ്റ് റമസാന്‍ വ്രതത്തനുള്ള അത്താഴം കഴിഞ്ഞ് നിസ്‌കരിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. എന്നാല്‍ രാവിലെ പതിവ് നേരം കഴിഞ്ഞിട്ടും ഉണരാത്തതിനാല്‍ ജ്വല്ലറി ജീവനക്കാര്‍ ചെന്ന് നോക്കിയപ്പോള്‍ മുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. ഡോക്ടറെ വിളിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
വലിയൊരു സുഹൃദ് വലയത്തിനുടമയായ സമദിന്റെ ആകസ്മിക നിര്യാണം എല്ലാവരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. പരേതനോടുള്ള ആദരസൂചകമായി കാസര്‍കോട് യൂണിറ്റില്‍ വെളളിയാഴ്ച ഉച്ചവരെ ജ്വല്ലറികള്‍ ഹര്‍ത്താല്‍ ആചരിച്ചു
പരേതരായ അബ്ദുല്‍റഹ്മാന്റെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: നസ്രീന. മക്കള്‍: സനദ് (അഞ്ചാംതരം വിദ്യാര്‍ത്ഥി), സമാല്‍ (ഒന്നാംതരം വിദ്യാര്‍ത്ഥി), മറിയം സന (ഒന്നരവയസ്). സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, സുബൈര്‍, മജീദ് (മൂവരും ഖത്തര്‍), സൗദ
സമദിന്റെ നിര്യാണത്തില്‍ ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം കോളിയാട്, ജനറല്‍ സെക്രട്ടറി അശോകന്‍ സുമംഗലി, വൈസ് പ്രസിഡണ്ട് ജി.ബി നാരായണന്‍, ട്രഷറര്‍ കബീര്‍ നവരത്‌ന, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് റോയി ജോസഫ് എന്നിവര്‍ അനുശോചിച്ചു.  
കോട്ടിക്കുളം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.