Latest News

നേതാക്കളുടെ കലഹത്തെ തുടര്‍ന്ന് മൂന്നു വയസുകാരന്‍ പതാക ഉയര്‍ത്തി

ഡെറാഡൂണ്‍: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പതാക ഉയര്‍ത്താനെത്തിയ നേതാക്കള്‍ പരസ്പരം രാഷ്ട്രീയം പറഞ്ഞ് കലഹിച്ചപ്പോള്‍ ചടങ്ങിനെത്തിയ മൂന്നു വയസുകാരന്‍ പതാക ഉയര്‍ത്തി. ഡെറാഡൂണിലെ മുസൂരീസ് ഗാന്ധി ചൗക്കിലായിരുന്നു സംഭവം.

മുസൂരി മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമായ മന്‍മോഹന്‍ സിംഗ് മാളും സ്ഥലം എംഎല്‍എയും ബിജെപി നേതാവുമായ ഗണേഷ് ജോഷിയും തമ്മിലായിരുന്നു തര്‍ക്കം. ആരാണ് പതാക ഉയര്‍ത്തുന്നത് എന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം മൂത്തതോടെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇടപെട്ടെങ്കിലും പിന്‍മാറാന്‍ ഇരുവരും തയാറായില്ല. തുടര്‍ന്ന് ചടങ്ങിനെത്തിയ മൂന്നു വയസുകാരനോട് പതാക ഉയര്‍ത്താന്‍ നാട്ടുകാര്‍ നിര്‍ദേശിക്കുകയായിരുന്നു. ചടങ്ങിനു ശേഷവും ഇരുവരും തമ്മിലുള്ള തര്‍ക്കവും കലഹവും തുടരുന്നുണ്ടായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി പതാക ഉയര്‍ത്താന്‍ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ വാദം. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും എംഎല്‍എയെ ആണ് പതാക ഉയര്‍ത്താന്‍ നിശ്ചയിച്ചിരുന്നതെന്ന് മുസൂരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്‍.എസ് ഡാങ്കി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Independence day celebration,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.