യാത്ര അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരും പിന്മാറില്ലെന്ന് വി.എച്ച്.പിയും പ്രഖ്യാപിച്ച സാഹചര്യത്തില്‍അയോധ്യയും പരിസരവും വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. യാത്ര നിരോധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ക്രമസമാധാന പാലനത്തിനായി അയോധ്യയിലും പരിസരങ്ങളിലും അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വി.എച്ച്.പി നേതാക്കളടക്കും മൂന്നൂറോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അയോധ്യയിലും സമീപപ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പെടുത്തി. അശോക് സിംഗാള്‍,പ്രവീണ്‍ തൊഗാഡിയ എന്നിവരെ അറസ്റ്റ് ചെയ്തേക്കാമെന്ന സൂചനയുമുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍വന്‍പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 20 ദിവസം കൊണ്ട് ആറു ജില്ലകളിലൂടെ കടന്ന് അടുത്തമാസം പതിമൂന്നിന് അയോധ്യയിലെത്തി പൂജ നടത്താനാണ് വി.എച്ച്.പിയുടെ നീക്കം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment