ദുബൈ: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ചത് ഒരാഴ്ചക്കകം പുന:പരിശോധിക്കും. സാമ്പത്തിക വാണിജ്യ ഘടകകങ്ങളും പ്രവാസി യാത്രക്കാരുടെ ആവശ്യങ്ങളും പരിഗണിച്ചായിരിക്കും അനുഭാവപൂര്‍വം പ്രശ്‌നം പരിഹരിക്കുക. എയര്‍ ഇന്ത്യാ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സെയ്ദ് നാസര്‍ അലിയാണ് ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവാസി സംഘ നേതാക്കള്‍ക്ക് ഈ ഉറപ്പ് നല്‍കിയത്.
ബാഗേജ് അലവന്‍സ് 30 കിലോയില്‍ നിന്ന് 20 കിലോയായി വെട്ടിക്കുറക്കാന്‍ എടുത്ത തീരുമാനത്തെ തുടര്‍ന്ന് ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് നിവേദക സംഘം ഡല്‍ഹിയിലെത്തിയത്. പ്രതിരോധ മന്ത്രി എ കെ ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ സി വേണുഗോപാല്‍, മന്ത്രിമാരായ പ്രഫ.കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയും കേരളത്തില്‍ നിന്നുള്ള ഭരണ പ്രതിപക്ഷ എംപിമാരെയും നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ച്ചയായുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനുള്ള തീരുമാനമായതെന്നാണ് ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയില്‍ എയര്‍ ഇന്ത്യാ ജോയിന്റ് എംഡി സെയ്ദ് നാസര്‍ അലി നിവേദക സംഘത്തെ അറിയിച്ചത്. ഇന്ത്യന്‍ മീഡിയ അബുദാബി, അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍, മലയാളി സമാജം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേനിറ്റി ഫോറം തുടങ്ങിയ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് മന്ത്രിമാര്‍ക്കും മറ്റും നിവേദനം സമര്‍പ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment