ഭോപ്പാല്‍: മധ്യപ്രദേശിലെ മദ്രസ്സകളിലും ഹിന്ദു പുരാണമായ ഭഗവദ് ഗീത പഠിപ്പിക്കാനുളള സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കം വന്‍ പ്രതിഷേധത്തിനു കാരണമാവുന്നു. ഓഗസ്‌റ്റ് ഒന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് മുസ്ലീം സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ഒന്നാം ക്ലാസ്സിലെയും രണ്ടാം ക്ലാസ്സിലെയും ഉറുദു പാഠപുസ്‌തകങ്ങളില്‍ ഭഗവദ് ഗീതാ ഭാഗങ്ങള്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്നാണ് ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇസ്ലാമിക സ്‌കൂളുകളും മദ്രസ്സകളും ഉറുദു പാഠപുസ്‌തകങ്ങളാണ് പിന്തുടരുന്നത്. അതിനാല്‍, ഉത്തരവ് ഇസ്ലാമിക സ്‌കൂളുകളെ ലക്ഷ്യമിട്ടുളളതാണെന്നാണ് വിമര്‍ശനം.
മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 9-12 ക്ലാസ്സുകളിലെ സ്‌പെഷ്യല്‍ ഹിന്ദി പാഠപുസ്‌തകങ്ങളിലും 11, 12 ക്ലാസ്സുകളിലെ സ്‌പെഷ്യല്‍ ഇംഗ്ലീഷ് പാഠപുസ്‌തകങ്ങളിലും ഭഗവദ് ഗീതാ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കുന്ന ഉത്തരവ് പുറത്തിറക്കിയും മധ്യപ്രദേശ് സര്‍ക്കാര്‍ വിവാദം സൃഷ്‌ടിച്ചിരുന്നു. മുസ്ലീം സംഘടനകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment