Latest News

സലാം ഹാജിയുടെ കൊല: അന്വേഷണം ഊര്‍ജ്ജിതമാക്കി

തൃക്കരിപ്പൂര്‍ : ഗള്‍ഫിലെ വ്യാപാര പ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശിയും പൊതുകാര്യ പ്രസക്തനും കെ.എം.സി.സി നേതാവുമായി എ ബി അബ്ദുള്‍സലാം ഹാജിയുടെ ദാരുണമായ കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു.

കവര്‍ച്ചാസംഘം എത്തിയതെന്ന് കരുതുന്ന വെള്ള മാരുതി എര്‍ട്ടിഗ കാറിനെയും കവര്‍ച്ചാസംഘം സലാംഹാജിയുടെ വീട്ടില്‍ നിന്ന് കൈക്കലാക്കിയ മൊബൈല്‍ഫോണിനെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഇപ്പോള്‍ വ്യാപിപ്പിച്ചിട്ടുള്ളത്. 

സലാം ഹാജിയുടെ മരണം കൊലപാതകമാണെന്നും ഇത് കവര്‍ച്ചാസംഘം മുന്‍കൂട്ടി തന്നെ ആസൂത്രണം ചെയ്തതാണെന്നും പോലീസ് ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. കനത്ത ബന്തവസാണ് സലാം ഹാജിയുടെ വീട്ടിലുള്ളത്. വീടിനകത്ത് സിസി ടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പുറത്തുനിന്ന് വരുന്ന ആരുടെയും ദൃശ്യം അകത്തുനിന്ന് എളുപ്പത്തില്‍ കാണാനാവുന്ന അത്യാധുനിക സംവിധാനം വീടിനകത്തുണ്ട്. അതോടൊപ്പം വീടിന്റെ മുന്‍വശത്തെ കൂറ്റന്‍ ഗെയിറ്റ് കടന്നുവരുന്ന വാഹനങ്ങളുടെയും ആളുകളുടെയും ദൃശ്യങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കാനുള്ള ക്യാമറകള്‍ വീടിന് വെളിയിലും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ സലാം ഹാജിയുടെ വീടിന് മുന്നിലെ പ്രധാന ഗെയിറ്റ് അടച്ചിടാറാണ് പതിവ്. വീട്ടിലേക്ക് ആരെങ്കിലും കടന്നുവരുന്നുണ്ടെങ്കില്‍ ഗെയിറ്റ് തുറക്കണമെങ്കില്‍ വീട്ടിലുള്ളവര്‍ റിമോട്ട് ഉപയോഗിക്കണം. അത്രയധികം സെക്യൂരിറ്റി സംവിധാനമുപയോഗിച്ചാലെ ഗെയിറ്റ് തുറക്കാന്‍ കഴിയൂ. 

റമസാന്‍ മാസത്തില്‍ ദാനധര്‍മ്മിഷ്ഠരായ മുസ്ലിം വിശ്വാസികള്‍ അവരെത്ര ഉന്നതരായാലും സഹായമഭ്യര്‍ത്ഥിക്കാന്‍ വീട്ടിലെത്തുന്നവര്‍ ഒരിക്കലും മടങ്ങിപ്പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മിക്ക മുസ്ലിം വീടുകളുടെയും ഗെയിറ്റുകള്‍ സാധാരണപോലെ അടച്ചിടാറില്ല. സലാം ഹാജിയുടെ വീടിന് മുന്നിലെ ഗെയിറ്റും അടച്ചിട്ടിരുന്നില്ല. പകല്‍ നേരങ്ങളില്‍ സദാസമയവും സലാം ഹാജിയുടെ വീട്ടിലേക്ക് സഹായവും സക്കാത്തും തേടി ദിവസവും നിരവധിയാളുകള്‍ എത്താറുണ്ട്. 

പൊതുവെ എല്ലാവരെയും കയ്യയച്ച് സഹായിക്കുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുന്നതിനാല്‍ സലാം ഹാജി മിക്കവാറും നാട്ടില്‍ തന്നെയാണ് ഉണ്ടാകാറുള്ളത്. ഈ സമയങ്ങളില്‍ അദ്ദേഹം വിശ്വാസപ്രമാണങ്ങള്‍ മുറുകെ പിടിച്ച് പള്ളികളിലും വീട്ടിലും ഭക്തിയില്‍ മുഴുകാറാണ് പതിവ്. സലാം ഹാജി നാട്ടിലുള്ളതുകൊണ്ട് സക്കാത്ത് തേടിയെത്തുന്നവരുടെ എണ്ണം കൂടുതലാണ്. അവരോട് എപ്പോഴും അദ്ദേഹം കാരുണ്യം പ്രകടിപ്പിക്കാറുമുണ്ട്. രണ്ട് ദിവസം മുമ്പ് ഒരു ചെറുപ്പക്കാരന്‍ അസുഖം ബാധിച്ചിട്ടുണ്ടെന്നും ചികിത്സക്ക് എന്തെങ്കിലും സഹായിക്കണമെന്നും പറഞ്ഞ് സലാം ഹാജിയുടെ വീട്ടിലെത്തിയിരുന്നു. 

ഈ ചെറുപ്പക്കാരന്റെ വിഷമം അറിഞ്ഞ് മനസ്സലിഞ്ഞ സലാം ഹാജി ചെറുപ്പക്കാരനെ നല്ലൊരു തുക നല്‍കിയതായി സൂചനയുണ്ട്. ഈ ചെറുപ്പക്കാരന്‍ ആരാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും വെളിച്ചത്തുവന്നിട്ടില്ല. ഈ ചെറുപ്പക്കാരനെ ചുറ്റിപ്പറ്റി അന്വേഷണം കൂടുതല്‍ നീങ്ങാനാണ് സാധ്യത. കൊലപാതകം തികച്ചും ആസൂത്രിതമാണെന്ന് ഉറപ്പായ സാഹചര്യത്തില്‍ കവര്‍ച്ചാസംഘം നേരത്തെ തന്നെ സലാം ഹാജിയുടെ വീട് നോട്ടമിട്ടിരുന്നുവെന്നതിനെ ബലപ്പെടുത്തുന്നതാണ് ഈ ചെറുപ്പക്കാരന്റെ വീട്ടിലേക്കുള്ള വരവെന്ന സംശയവും ശക്തമാണ്. സലാം ഹാജിയുടെ രാത്രിനേരത്തെ നീക്കങ്ങളും ഈ വീടിന്റെ അവസ്ഥയും കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് സംഘം മുഖംമൂടി ധരിച്ച് ഞായറാഴ്ച അര്‍ദ്ധരാത്രി എത്തിയതെന്ന് അനുമാനിക്കുന്നു. 

27ാം രാവായതിനാല്‍ സലാം ഹാജി കൂടുതല്‍ നേരവും പള്ളിയിലായിരുന്നു. തറാവീഹ് നിസ്‌കാരത്തിന് ശേഷം രാത്രി 10.30 മണിയോടെയാണ് സലാം ഹാജി വീട്ടിലേക്ക് മടങ്ങിയെത്തിയത്. അല്പം വിശ്രമിച്ച ശേഷം മകന്‍ സുഫ്‌യാനെയും കൂട്ടി വീണ്ടും പള്ളിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അദ്ദേഹം യാദൃശ്ചികമായി കൊലചെയ്യപ്പെട്ടത്‌

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.