തലശേരി: സ്കൂള്‍ വിട്ടു വീട്ടിലേക്ക് അമ്മയ്ക്കും സഹോദരനുമൊപ്പം വരുകയായിരുന്ന രണ്ടാംക്ലാസ് വിദ്യാര്‍ഥി കാറ്റത്തു പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ഷോക്കേറ്റെങ്കിലും അതുവഴി വന്നയാള്‍ രക്ഷപ്പെടുത്തി. പുന്നോല്‍ താഴെവയല്‍ കുനിയില്‍ വീട്ടില്‍ ശശി-ഗ്രീഷ്മ ദമ്പതികളുടെ മകന് സൂര്യകിരണ്‍ (ഏഴ്) ആണു മരിച്ചത്. കരീക്കുന്ന് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
സ്കൂള്‍ ബസില്‍ വന്നിറങ്ങിയ സൂര്യകിരണിനെയും മൂത്തമകനും ആറാംക്ലാസ് വിദ്യാര്‍ഥിയുമായ ആദിത്തിനെയും കൂട്ടി ഗ്രീഷ്മ ഇടവഴിയിലൂടെ വീട്ടിലേക്കു വരവേ വൈദ്യുതി കമ്പിയില്‍ത്തട്ടി സൂര്യകിരണിനു ഷോക്കേല്‍ക്കുകയായിരുന്നു. കാറ്റത്തു തെങ്ങോല വീണാണു വൈദ്യുതലൈന്‍ പൊട്ടിയതെന്നു പറയുന്നു.
ഷോക്കേറ്റ സൂര്യകിരണിനെ പതലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment