Latest News

ഏതോ കാലത്ത് ബന്ധുവിന് തീവ്രവാദബന്ധം: കാശ്മീരി അനാഥ പെൺകുട്ടിയുടെ സ്കോളർഷിപ്പ് നഷ്ടമായി

ജമ്മു: കാശ്മീരിലെ അനാഥ പെൺകുട്ടിക്ക് അമേരിക്കൻ സ്കോളർഷിപ്പ് ലഭിച്ചെങ്കിലും അടുത്ത ബന്ധു വളരെ മുൻപ് തീവ്രവാദിയായിരുന്നതിന്റെ പേരിൽ പോകാനുള്ള പാസ്‌പോർട്ട് നിഷേധിക്കപ്പെട്ടു.

ഇന്ത്യ​-അമേരിക്ക യുവജന വിനിമയ പരിപാടി അനുസരിച്ച് ജമ്മു-കശ്മീരിലെ പതിനഞ്ചുകാരിയായ സുഫൈറ ജാൻ ഒരു വർഷത്തെ അമേരിക്കൻ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സുഫൈറ ജനിക്കുന്നതിനുമുൻപ് ഈ കുട്ടിയുടെ ഒരു അമ്മാവന് തീവ്രവാദി ബന്ധമുണ്ടായിരുന്നു. പക്ഷേ തീവ്രവാദമുപേക്ഷിച്ച് അധികൃതർക്ക് കീഴടങ്ങി ഇയാൾ ഇന്ത്യയിൽ ഇപ്പോൾ സാധാരണ ജീവിതം നയിക്കുകയാണ്.

പാസ്‌പോർട്ട് നൽകുന്നതിനു മുന്നോടിയായുള്ള പരിശോധനയിലാണ് സുഫൈറയുടെ ഈ ബന്ധം പൊലീസ് ചികഞ്ഞെടുത്തത്. തുടർന്ന് പാസ്‌പോർട്ട് നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ മാർച്ചിൽ അമേരിക്കയ്ക്ക് പോകേണ്ടിയിരുന്ന ഈ പെൺകുട്ടി യാത്ര ഉപേക്ഷിച്ചു.

പാസ്‌പോർട്ട് നിഷേധിക്കപ്പെട്ട വാർത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയടക്കമുള്ളവർ ഇടപെട്ടിരിക്കുകയാണ്. അതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് സുഫൈറ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.