Latest News

കൂത്തുപറമ്പില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു. ഏച്ചൂര്‍ മുണ്ടേരി കാനച്ചേരി ചാപ്പ നിലപ്പനക്കുന്ന് കോളനിയിലെ കിഷോര്‍ നിവാസില്‍ ഒ.മഞ്ജീഷ്(19), കൂത്തുപറമ്പ് ആനിലാട് സൗത്ത് പാറയിലെ ലക്ഷ്മി നിലയത്തില്‍ ഷിബിന്‍ (19) എന്നിവരാണ് മരിച്ചത്. 

ഇരുവരും തോട്ടട ഐ.ടി.ഐ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. മഞ്ജീഷ് എം.ആര്‍.എ.സി കോഴ്‌സിനും ഷിബിന്‍ സി.ഒ.ഇ കോഴ്‌സിനുമാണ് പഠിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9.30
ഓടെ പെരളശേരിക്കടുത്ത മൂന്നാം പാലത്തായിരുന്നു അപകടം. ഇരുവര്‍ക്കും ചൊവ്വാഴ്ച പരീക്ഷയായിരുന്നു. ഷിബിന്‍ പരീക്ഷക്കുള്ള ഹാള്‍ ടിക്കറ്റ്  എടുക്കാന്‍ മറന്നുപോയിരുന്നത്രെ. ഇതേ തുടര്‍ന്ന് മഞ്ജീഷിന്റെ സ്‌കൂട്ടറില്‍ ഹാള്‍ടിക്കറ്റ് എടുക്കാന്‍ ഷിബിനിന്റെ വീട്ടിലേക്ക്പോകുമ്പോഴായിരുന്നു അപകടം. 

ഇവര്‍ സഞ്ചരിച്ച കെ.എല്‍. 13 എ 5776 സ്‌കൂട്ടറില്‍ കൂത്തുപറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എല്‍. 13 വി 2416 അശ്വതി ബസിടിക്കുകയായിരുന്നു. മഞ്ജീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഷിബിനിനെ കണ്ണൂര്‍ എ.കെ.ജി  ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഇരുവരും സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. മനോഹരന്‍- ഉഷ ദമ്പതികളുടെമകനാണ് മഞ്ജീഷ്. കിഷോര്‍ ഏകസഹോദരന്‍. ഫല്‍ഗുനന്‍- ഷീജ ദമ്പതികളുടെ മകനാണ് ഷിബിന്‍. ഷിജിത്ത് ഏക സഹോദരന്‍. സംഭവം അറിഞ്ഞ് ടി.വി. രാജേഷ് എം.എല്‍.എ, നഗരസഭ വൈസ് ചെയര്‍മാന്‍ ടി.ഒ.മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ എ.കെ.ജി ആശുപത്രിയിലെത്തി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.