Latest News

ബിജു രാധാകൃഷ്ണന്റെ അമ്മ ക്രൈംബ്രാഞ്ചില്‍ കീഴടങ്ങി

കൊല്ലം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിന്റെ അമ്മ രാജമ്മാള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് രാജമ്മാള്‍ കീഴടങ്ങിയത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാജമ്മാളിനെ കോടതി നിര്‍ദേശ പ്രകാരം ജാമ്യത്തില്‍ വിട്ടു. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസില്‍ കഴിഞ്ഞ മാസം കോടതി രാജമ്മാളിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രാജമ്മാളിന് രശ്മിയുടെ കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരമുണ്ടായിരുന്നതായും അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.

2006 ഫെബ്രുവരി നാലിന് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ രശ്മിയെ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞുവീണു മരിച്ചുവെന്നായിരുന്നു ബിജു പ്രചരിപ്പിച്ച കഥ. എന്നാല്‍ രശ്മിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. സരിത എസ്. നായരുമായുള്ള ബന്ധമാണ് രശ്മിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസിന്റെ നിഗമനം. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ബിജുവും രശ്മിയും വിവാഹിതരായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Biju Radhakrishnan, Rajammal, case, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.