Latest News

സലാം ഹാജി വധം: മൊത്തം 13 പ്രതികള്‍, പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

തൃക്കരപ്പൂര്‍: വീട്ടുകാരെ ബന്ദികളാക്കി ഗള്‍ഫ് വ്യാപാരിയും കെ.എ.സി.സി നേതാവുമായ തൃക്കരിപ്പൂര്‍ വെളളാപ്പിലെ എ.ബി അബ്ദുല്‍ സലാം ഹാജിയെ മൃഗീയമായി കൊലപ്പെടുത്തി കവര്‍ങ്ങ നടത്തിയ സംഘത്തില്‍ പെട്ടവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

സലാം ഹാജിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്ക് എത്തുകയും കൊല നടത്തിയത് ഏഴംഗ സംഘമാണെന്നും ആസൂത്രണം ചെയ്തത് ആറംഗ സംഘമാണെന്നതും പോലീസ് ഉറപ്പിച്ചു. ഈ കേസില്‍ മൊത്തം 13 പ്രതികാളാണുളളത്.
പ്രതി പട്ടിക തയ്യാറായി കഴിഞ്ഞു. വാഹന കവര്‍ച്ച കേസില്‍ പ്രതിയും നീലേശ്വം മാര്‍ക്കററ് ജംഗ്ഷനിലെ ഹാര്‍ഡ്‌വേഴ്‌സ് കടയുടമയുടെ മകനുമായ കോഴി റിയാസെന്ന റിയാസ് ഹംസ (32) പ്രതിപ്പട്ടികയിലുണ്ട്. റിയാസും കോട്ടപ്പും ആനച്ചാല്‍ സ്വദേശികളുമായ ഇ.കെ. നൗഷാദ് (30), സഹോദരന്‍ റമീസ് (27) എന്നിവര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്.
നീലേശ്വരം സ്വദേശികളായ മററു രണ്ട് യുവാക്കളും പോലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ഇവര്‍ക്ക് കവര്‍ച്ച സംഘവുമായുളള ബന്ധത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

കേസിലെ മുഖ്യ പ്രതികളായ രണ്ടു പേര്‍ ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് തോംസണ്‍ജോസ് ഇവര്‍ക്കെതിരെ ചൊവ്വാഴ്ച രാവിലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒരുവില്‍വീട്ടിലെ മുഹമ്മദ് അസ്ഹര്‍, സഹോദരന്‍ ശിഹാബ് എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ തൃശൂര്‍ സ്വദേശികളാണെന്നാണ് സൂചന.

റിയാസും മുഹമ്മദ് അസ്ഹറും ഈ കേസില്‍ മുഖ്യപ്രതികളാണെന്നാണ് വിവരം. മുഹമ്മദ് അസ്ഹറും ശിഹാബും ഗള്‍ഫിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഒളിവില്‍ കഴിയുകയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസ് അടിയന്തിര സ്വഭാവത്തോടെ അയച്ചു കൊടുത്തിട്ടുണ്ട്.
സലാം ഹാജി വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞ അസ്ഹര്‍ തൃശൂരിലെ തന്റെ വീട് അടച്ചു പൂട്ടി കുടംബാംഗങ്ങളോടൊപ്പം സ്ഥലം വിട്ടിട്ടുണ്ട്.

നേരത്തെ ഗള്‍ഫിലായിരുന്ന അസ്ഹര്‍ കോട്ടപ്പുറം സഹോദരന്‍മാരില്‍ ഒരാളുടെ അടുത്ത സുഹൃത്താണ്. ഗള്‍ഫില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. സലാം ഹാജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയപ്പോള്‍ ആ കൃത്യം നിര്‍വ്വഹിക്കാന്‍ ചുമതലപ്പെടുത്തിയത് അസ്ഹറിന്റെയും റിയാസിന്റെയും നേതൃത്വത്തിലുളള സംഘത്തെയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.

കമ്പ്യൂട്ടര്‍ വിദഗ്ദനായ അസ്ഹറാണ് സലാം ഹാജിയുടെ വീട്ടിലെ രഹസ്യ ക്യാമറകള്‍ തകര്‍ത്ത് ദ്യശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്ന ഹാര്‍ഡ് ഡിസ്‌ക് കൈക്കലാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഐടി വിദഗ്ദനായ അസ്ഹര്‍ സമാനരീതിയിലുളള നിരവധി കവര്‍ച്ച സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സൂചന ലഭിച്ചിട്ടുണ്ട്.
നിരവധി വാഹന കവര്‍ച്ച കേസുകളില്‍ മുമ്പ് പോലീസ് പിടിയിലായ റിയാസിനെ സലാം ഹാജി വധക്കേസുമായി കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യാം ചെയ്ത് വരുന്നു. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നു.

അതിനിടെ കവര്‍ച്ച സംഭവങ്ങളുമായി തൃശൂര്‍ നോര്‍ത്ത് പോലീസ് ക്രൈം സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട്ടിലെ കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ട ഒരു യുവാവിന് കോട്ടപ്പുറം സഹോദരങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ യുവാവ് കോട്ടപ്പുറം സഹോരങ്ങളുമായി മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സലാം ഹാജിയുടെ വീട്ടില്‍ കവര്‍ച്ചെത്തിയ സംഘത്തോടൊപ്പം തൃശൂരില്‍ കസ്റ്റഡിയിലുളള ഈ യുവാവും ഉള്‍പ്പെ0ട്ടിററുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി കോട്ടപ്പുറം സഹോദരങ്ങളെ അന്വേഷണ സംഘം തൃശൂരിലേക്ക് കൊണ്ട് പോയി.

പയ്യന്നൂര്‍ സി.ഐ. അബ്ദുറഹീം, നീലേശ്വരം സി.ഐ ടി.എന്‍ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തൃശൂരിലെ അഞ്ജാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തുവരുന്നുണ്ട്‌.

Malabarvartha
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.