കാസര്‍കോട് :സ്വാതന്ത്യത്തിന്റെ കാവലാളാവുക എന്ന സന്ദേശമുയര്‍ത്തി ആഗസ്റ്റ് 15 ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി ഫ്രീഡം മീറ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് മേഖലകളില്‍ പരപ്പ, ചെര്‍ക്കള, കുമ്പള, എന്നീ സ്ഥലങ്ങളില്‍ സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെര്‍ക്കളയില്‍ നടക്കുന്ന ഫ്രീഡം മീറ്റ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ടി.വി.മൊയ്തു ഉദ്ഘാടനം ചെയ്യും. റഫീക്ക് എം.ടി.പി മുഖ്യ പ്രഭാഷണം നടത്തും. വേദിയില്‍ എസ്.ഡി.പി.ഐ ജില്ലാ ജന. സെക്രട്ടറി എ.എച്ച്. മുനീര്‍, ഇമാം കൗണ്‍സില്‍ ജില്ലാപ്രസിഡന്റ് സലീം മൗലവി ഉദുമ സംബന്ധിക്കും
പരപ്പയില്‍ നടക്കുന്ന ഫ്രീഡം മീറ്റ് ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്യും. മഷ്ഹൂദ് കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തും, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍സ്സലാം എന്‍.യു, മുഹമ്മദ് റിയാസ് തൃക്കരിപ്പൂര്‍ സംബന്ധിക്കും.
കുമ്പളയില്‍ നടക്കുന്ന ഫ്രീഡം മീറ്റ് ജില്ലാ സെക്രട്ടറി ടി. ആഷിഫ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. സി.എം. നസീര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തും എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ റസാഖ് ഹാജി പറമ്പത്ത്, ഷിജു അംഗടിപദവ്, അശോക് ഡിസൂസ, സിറാജ് ഉപ്പള സംബന്ധിക്കും. കെ. അബ്ദുല്‍ ലത്തീഫ്, കെ.എ. അബ്ദുല്‍ ലത്തീഫ്, പി.എ.മഹ്മൂദ്, അഷ്‌റഫ് തൈക്കടപ്പുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Indipendence Day Celebration, Poppular Friend of India Parappa,Cherkkala, Kumbala,
No comments:
Post a Comment